'ചാണകം റേഡിയേഷൻ കുറക്കുന്നു എന്നതിന് തെളിവെന്താണ്'; തുറന്നകത്തെഴുതി 400ഓളം ശാസ്ത്രജ്ഞർ
text_fieldsന്യൂഡൽഹി: രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കതിരിയയുടെ 'ചാണകം റേഡിയേഷൻ കുറക്കുന്നു' എന്ന വാദത്തിനെതിരെ രാജ്യത്തെ ശാസ്ത്രജ്ഞർ. പ്രസ്താവനക്ക് തെളിവ് ആവശ്യപ്പെട്ട് രാജ്യത്തെ 400 ഓളം ശാസ്ത്രജ്ഞർ കതിരിയക്ക് തുറന്നകത്തെഴുതി.
ഒക്ടോബർ 13ന് നടന്ന വാർത്തസമ്മേളനത്തിൽ കതിരിയ 'ചാണകചിപ്പ്' അവതരിപ്പിച്ചിരുന്നു. മൊബൈൽ ഫോൺ കൊണ്ടുനടക്കുേമ്പാഴുണ്ടാകുന്ന റേഡിയേഷൻ കുറക്കാൻ ഈ ചിപ്പ് വഴി സാധിക്കുമെന്നും കതിരിയ പറഞ്ഞിരുന്നു.
ഐ.ഐ.ടി ബോംബേ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസേർച്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യട്ട് ഓഫ് സയൻസ് എഡ്യുകേഷൻ ആൻ റിസർച് അടക്കമുള്ളവിടിങ്ങളിലെ ശാസ്ത്രജ്ഞരാണ് കത്തെഴുതിയിരിക്കുന്നത്. ''നിങ്ങളുടെ പ്രസംഗത്തിൽ എല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്ന് പലകുറി പറഞ്ഞുകണ്ടു, എവിടെയാണ് ശാസ്ത്രീയ പരീക്ഷണം നടത്തിയത്, ആരൊക്കെയായിരുന്നു മുഖ്യ ഗവേഷകർ, എവിടെയാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്, ഇതുമായി പദ്ധപ്പെട്ട വിവരങ്ങൾ എന്തൊക്കെയാണ്' തുടങ്ങിയ ചോദ്യങ്ങൾ ശാസ്ത്രജ്ഞർ കത്തിൽ ഉന്നയിച്ചിട്ടുണ്ട്.
വാദങ്ങൾ തെളിയിക്കാനായില്ലെങ്കിൽ ഭരണഘടനക്കെതിരാണ് താങ്കളുടെ പ്രവർത്തി എന്നുപറയേണ്ടി വരും. ആർട്ടിക്കിൾ 51 എയിൽ ശാസ്ത്രീയ അവബോധം വളർത്തേണ്ടത് എല്ലാ ഇന്ത്യക്കാരുടെയും കർത്തവ്യമാണെന്ന് പറയുന്നുണ്ടെന്നും കത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.