തമിഴ്‌നാട്ടിൽ പെരിയാറിെൻറ പ്രതിമക്ക് നേരെ ചാണകമേറ്
text_fieldsകോയമ്പത്തൂർ: തമിഴ്‌നാട്ടിൽ സാമൂഹിക പരിഷ്‌കർത്താവായ പെരിയാറിെൻറ പ്രതിമക്ക് നേരെ അജ്ഞാതരായ അക്രമികൾ ചാണകമെറിഞ്ഞു. കോയമ്പത്തൂർ ജില്ലയിലെ വടചിത്തൂർ ഗ്രാമത്തിലെ അർദ്ദകായ പ്രതിമക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.
പൊലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രതിമയും പരിസരവും വൃത്തിയാക്കി. പ്രതിമയിൽ ചാണകം കണ്ടതിനെ തുടർന്ന് നാട്ടികാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ മലേറിയയുമായും ഡെങ്കിപ്പനിയുമായും ഉപമിച്ചു സംസാരിച്ചതിലുള്ള അമർഷമാണ് ഈ ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തൽ. സനാതന ധർമ്മം ജാതിവ്യവസ്ഥയെയും വിവേചനത്തെയും അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് ഉദയനിധി അഭിപ്രായപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.