കാലിക്കടത്തുകാർ തീവ്രവാദികളെന്ന് ബി.ജെ.പി നേതാവ്
text_fieldsജയ്പുർ: കാലിക്കടത്ത് നടത്തുന്നവർ തീവ്രവാദികളാണെന്ന് രാജസ്ഥാൻ ബി.ജെ.പി വൈസ് പ്രസിഡൻറ് ജ്ഞാൻ ദേവ് അഹൂജ. അധികാരത്തിെലത്തിയ കോൺഗ്രസ് സർക്കാർ കാലിക്കടത ്തിനും പശുവിനെ അറുക്കുന്നതിനും എതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2016ൽ ന്യൂഡൽഹിയിലെ ജെ.എൻ.യു കാമ്പസിൽനിന്ന് ദിനംപ്രതി 3000 ഉപയോഗിച്ച ഗർഭനിരോധന ഉറകളും 2000 മദ്യക്കുപ്പികളും ലഭിക്കുന്നുണ്ടെന്ന വിവാദ പരാമർശം നടത്തിയ ആളാണ് ജ്ഞാൻ ദേവ് അഹൂജ.
രാജസ്ഥാനിലെ അൽവാർ ജില്ലയിൽ കഴിഞ്ഞ ഞായറാഴ്ച കാലിക്കടത്ത് ആരോപിച്ച് 23കാരനായ സാഗിർ ഖാനെ ആൾക്കൂട്ടം ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് ജ്ഞാൻ ദേവിെൻറ പരാമർശം. ജനക്കൂട്ടത്തിെൻറ രോഷം സ്വാഭാവികമാണ്.
മുസ്ലിം സമുദായത്തിൽപ്പെട്ടവർ മൂത്ത സഹോദരന്മാരായ ഹിന്ദുക്കളുടെ വികാരങ്ങളെ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.