കാലിക്കടത്ത് കേസ്: മമതയുടെ 'ബാഹുബലി' നേതാവ് അനുബ്രത മൊണ്ഡൽ അറസ്റ്റിൽ
text_fieldsകൊൽക്കത്ത: കാലിക്കടത്ത് കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ഡലിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനാണ് പാർട്ടിയിൽ ബാഹുബലി എന്നറിയപ്പെടുന്ന ഇദ്ദേഹം.
ബോൽപൂരിലെ വീട്ടിൽ നിന്നാണ് സി.ബി.ഐ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വീടു വളഞ്ഞ സി.ബി.ഐ സംഘം എല്ലാ വാതിലുകളും പുറത്തു നിന്നു പൂട്ടുകയായിരുന്നു. പിന്നീട് വീട്ടിലെ എല്ലാവരുടെയും ഫോണുകൾ വാങ്ങിവെക്കുകയും ചെയ്തു. അന്വേഷണവുമായി സഹകരിക്കാത്തതിന്റെ പേരിലാണ് അറസ്റ്റ് എന്നും സി.ബി.ഐ സംഘം വ്യക്തമാക്കി.
കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സി.ബി.ഐ അനുബ്രതക്ക് 10 തവണ നോട്ടീസ് അയച്ചിരുന്നു. ബുധനാഴ്ചയും നോട്ടീസ് അയച്ചെങ്കിലും അദ്ദേഹം ഹാജരായില്ല. തുടർന്നാണ് വ്യാഴാഴ്ച രാവിലെ 10 മണിയോടെ അന്വേഷണ സംഘം അനുബ്രതയുടെ വീട്ടിലെത്തിയത്. വീട്ടിൽ കടന്ന് അന്വേഷണ സംഘം പരിശോധന നടത്തി. ആ സമയത്ത് സി.ആർ.പി.എഫ് ജവാൻമാർ വീടു വളഞ്ഞു. 12 ഓളം വാഹനങ്ങളിലായാണ് സി.ബി.ഐ ഉദ്യോഗസ്ഥർ അനുബ്രതയെ അറസ്റ്റ് ചെയ്യാനെത്തിയത്. അറസ്റ്റ് ചെയ്ത അനുബ്രതയെ വൈദ്യ പരിശോധനക്ക് ശേഷം അസാൻസോൾ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.