ഗോമൂത്രത്തിൽ സ്വർണമുണ്ട്, പശുക്കളെ കൊല്ലുമ്പോൾ മൃഗ സ്നേഹികൾ പ്രതികരിക്കുന്നില്ല -വി.എച്ച്.പി നേതാവ്
text_fieldsഹൈദരാബാദ്: ഗോ സംരക്ഷണ ഉത്തരവാദിത്തം വി.എച്ച്.പിക്കും ബജ്‌റങ് ദളിനും മാത്രമല്ല ഉള്ളതെന്നും ഓരോ ഹിന്ദുവും അത് ചെയ്യണമെന്നും വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) തെലങ്കാന നേതാവ്. പശുക്കളുടെ സംരക്ഷണത്തിനായി ഹിന്ദുക്കൾ മുന്നോട്ട് വരണമെന്നും കൂട്ടായി പ്രവർത്തിക്കണമെന്നും തെലങ്കാനയിലെ വി.എച്ച്.പി നേതാവായ പഗുഡകുല ബാലസ്വാമി പറഞ്ഞു.
പശുവിന്‍റെ പാൽ, തൈര്, വെണ്ണ, നെയ്യ്, മൂത്രം, ചാണകം എന്നിവയ്ക്ക് ഔഷധഗുണമുണ്ടെന്ന് ശാസ്ത്രജ്ഞർ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഗോമൂത്രത്തിൽ സ്വർണം അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞർ അടുത്തിടെ നിഗമനത്തിലെത്തിയത് -വി.എച്ച്.പി നേതാവ് പറഞ്ഞു.
മൃഗസ്നേഹികളെന്ന പേരിൽ നിരവധി സാമൂഹിക പ്രവർത്തകരും സന്നദ്ധ സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. നായ്ക്കളെയും പൂച്ചകളെയും എലികളെയും റോഡിൽ പീഡിപ്പിക്കുന്നതിനെതിരെ അവർ പ്രതികരിക്കുന്നു. എന്നാൽ നിയമം ലംഘിച്ച് പശുക്കളെ കൊല്ലുമ്പോൾ അവർ പ്രതികരിക്കുന്നില്ല. മത, ജാതി, രാഷ്ട്രീയ ഭേദമില്ലാതെ മൃഗസ്‌നേഹികൾ പ്രതികരിക്കുകയും പശു സംരക്ഷണ പ്രസ്ഥാനത്തിൽ പങ്കാളികളാകുകയും ചെയ്യണം. ഗോവധ നിരോധന നിയമം കർശനമായി നടപ്പാക്കണമെന്നും ഗോഹത്യക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പഗുഡകുല ബാലസ്വാമി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.