സി.പി.എമ്മിനെതിരെ ലോക്സഭയിൽ ബി.ജെ.പിയുടെ സംഘടിത ആക്രമണം
text_fieldsന്യൂഡൽഹി: കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെച്ചൊല്ലി ലോക്സഭയിൽ വീണ്ടും ബഹളം. ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരെ സി.പി.എം വേട്ടയാടുന്നുവെന്ന് ബി.ജെ.പി അംഗങ്ങളായ മീനാക്ഷി ലേഖി, പ്രഹ്ലാദ് ജോഷി എന്നിവർ ആരോപിച്ചതിനെ തുടർന്നായിരുന്നു ബഹളം. ശൂന്യവേളയിൽ ഇരുവരും ദീർഘമായി വിഷയം അവതരിപ്പിച്ചപ്പോൾ സി.പി.എം അംഗങ്ങൾ രോഷം പ്രകടിപ്പിച്ചു. സംസ്ഥാന വിഷയം ലോക്സഭയിൽ അടിസ്ഥാനരഹിതമായി ഉന്നയിക്കാൻ സ്പീക്കർ സുമിത്ര മഹാജൻ അനുവദിക്കുന്നതിനെയും അവർ ചോദ്യം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് മീനാക്ഷി ലേഖി സംസാരിച്ചത്. ദൈവത്തിെൻറ സ്വന്തം നാട്, ദൈവം കൈവിട്ട നാടായെന്ന് അവർ ആരോപിച്ചു. ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ കൊലചെയ്യപ്പെടുന്ന സാഹചര്യം തടയുന്നതിൽ ഇടതു സർക്കാർ പരാജയപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ താലിബാൻ മോഡലിൽ കൊലചെയ്യുകയാണ്. കോൺഗ്രസ്, സി.പി.െഎ, മുസ്ലിംലീഗ് പ്രവർത്തകരും ആക്രമിക്കപ്പെടുന്നു.
പെഹ്ലുഖാൻ, അഹ്ലാഖ് എന്നിവരെക്കുറിച്ച് പറഞ്ഞാൽ ജനത്തിന് വേഗം മനസ്സിലാവും. കേരളത്തിലെ കൊലകളെക്കുറിച്ച് ആർക്കും അറിയില്ല. രാജേഷ് എന്നയാൾക്ക് 80 വെേട്ടറ്റു. കൈ വെട്ടിക്കളഞ്ഞു. കണ്ണൂരിൽ 40ഒാളം കോൺഗ്രസുകാരും കൊല്ലെപ്പട്ടിട്ടുണ്ടെന്ന് മീനാക്ഷി ലേഖി പറഞ്ഞു. 17 മാസങ്ങൾക്കിടെ 17 ബി.ജെ.പി, ആർ.എസ്.എസുകാർ കൊല്ലപ്പെട്ടതായി നേരത്തെ പ്രഹ്ലാദ് ജോഷി പറഞ്ഞു.
ഇതേക്കുറിച്ച് കേന്ദ്ര ഏജൻസികളായ എൻ.െഎ.എയോ സി.ബി.െഎയോ അന്വേഷിക്കണം. കൊലപാതകങ്ങളിൽ ഭീകരർക്ക് കൈയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയെൻറ നാട്ടിലാണ് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്നതെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.