കറവപ്പശുവാണെന്നും ബ്രാഹ്മണനാണെന്നും പറഞ്ഞിട്ടും മർദനം; രാജസ്ഥാനിൽ ഗോരക്ഷകർ അറസ്റ്റിൽ
text_fieldsകോട്ട(രാജസ്ഥാൻ): മധ്യപ്രദേശിലേക്ക് കറവപ്പശുക്കളെ കൊണ്ടുപോകുന്നതിനിടെ രണ്ടുപേരെ മർദിച്ച സംഭവത്തിൽ അഞ്ചുപേരെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. കാലികളുടെ ഉടമയായ പ്രവീൺ തിവാരി, ട്രക്കിെൻറ ഡ്രൈവർ അ്ഹമദ് അലി എന്നിവരാണ് ചൊവ്വാഴ്ച രാത്രി മർദനത്തിനിരയായത്. ഇരുവരും കോട്ടയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.
മധ്യപ്രദേശിലെ ദേവാസിനടുത്ത് െഡയറി ഫാം നടത്തുകയാണ് തെൻറ കുടുംബമെന്നും കറവപ്പശുക്കളെ കൊണ്ടുപോകാനാണ് ജയ്പുരിലേക്ക് വന്നതെന്നും തിവാരി പറഞ്ഞു. 2.25 ലക്ഷം രൂപ കൊടുത്ത് പാൽ ചുരത്തുന്ന ഏഴു കാലികളെ വാങ്ങി. ഇവറ്റകളുമായി പോകുേമ്പാൾ കോട്ട ജില്ലയിലെ ടോൾ പ്ലാസക്കടുത്തുവെച്ച് ഒരുകൂട്ടം ആളുകൾ ആക്രമിക്കുകയായിരുന്നു. നാൽപതോളം പേർ വളഞ്ഞിട്ട് മർദിച്ചതായും ടോൾ പ്ലാസ ജീവനക്കാരും ഇവർക്കൊപ്പം കൂടിയെന്നും തിവാരി പറയുന്നു.
ഇവരിൽ ചിലർ ഹിന്ദു ഗ്രൂപ്പുകളിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെടുന്നുണ്ടായിരുന്നുവത്രെ. കാലികളെ അറുക്കാൻ കൊണ്ടുപോവുകയാണെന്ന് ഇവർ നിർബന്ധിച്ച് സമ്മതിപ്പിക്കാൻ ശ്രമിച്ചുവെന്നും താനൊരു ബ്രാഹ്മണനാണെന്നും കറവപ്പശുക്കളെ മാത്രമേ വാങ്ങാറുള്ളൂവെന്നും വിളിച്ചുപറഞ്ഞിട്ടും ഇവർ ചെവിക്കൊണ്ടില്ലത്രേ.
22 വർഷമായി താൻ അന്തർസംസ്ഥാന വാഹനം ഒാടിക്കുന്നുവെന്നും മുെമ്പാരിക്കലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അഹ്മദ് അലി പറയുന്നു. ആളുകൾ തല്ലുകയും അധിക്ഷേപിക്കുകയും ചെയ്തു. ആരോ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി. അല്ലായിരുന്നുവെങ്കിൽ അവർ തങ്ങളെ കൊല്ലുമായിരുന്നെന്നും അലി പറഞ്ഞു.
ടോൾ പ്ലാസ ജീവനക്കാരായ യോഗേഷ് കുമാർ, അർജുൻ ദാവാർ, നരേഷ് കുമാർ, അർജുൻ പേട്ടാണ, അജയ് ഹരി എന്നിവരാണ് അറസ്റ്റിലായത്. തിരിച്ചറിയാത്ത ഒമ്പതു പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
ഗോരക്ഷക ഗുണ്ടകൾക്ക് ഇതിൽ പങ്കുണ്ടോ എന്നകാര്യം പരിശോധിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.