Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോരക്ഷാ ആക്രമണം...

ഗോരക്ഷാ ആക്രമണം അംഗീകരിക്കാനാവില്ല-​ സുപ്രീംകോടതി

text_fields
bookmark_border
gauraksha
cancel

ന്യൂഡൽഹി: ആൾക്കൂട്ടം തല്ലിച്ചതക്കുന്നതും കൊല ചെയ്യുന്നതും സംസ്​ഥാനങ്ങൾ തടഞ്ഞേ തീരൂ എന്ന്​ സുപ്രീംകോടതി. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുത്​. നിയമം കൈയിലെടുക്കാൻ ഇവരൊക്കെ ആരാണ്​? ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര ചോദിച്ചു. ആൾക്കൂട്ട അതിക്രമം തടയാൻ വിപുലമായ ഉത്തരവ്​ ഉണ്ടാകുമെന്ന്​ ചീഫ്​ ജസ്​റ്റിസി​​െൻറ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്​ വ്യക്​തമാക്കി. 

പശുവി​​െൻറ പേരിൽ വർധിച്ചു വരുന്ന അക്രമ സംഭവങ്ങൾ തടയുന്നതിന്​ കോടതി ഇടപെടൽ ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹരജികൾ സുപ്രീംകോടതി വിധി പറയാനായി മാറ്റിവെച്ചു. മതമോ ജാതിയോ വർണമോ ഒന്നും നോക്കാതെ തന്നെ, ഇത്തരം കുറ്റകൃത്യങ്ങൾക്ക്​ ഇരയാകുന്നവർക്ക്​ കോടതി ഉത്തരവിലൂടെ നഷ്​ടപരിഹാരം ലഭ്യമാക്കുമെന്നും കോടതി സൂചിപ്പിച്ചു. 

ആൾക്കൂട്ട അക്രമം ക്രമസമാധാന പ്രശ്​നമാണ്​, ക്രമസമാധാനം ഉറപ്പു വരുത്തേണ്ടത്​ സംസ്​ഥാനത്തി​​െൻറ ചുമതലയാണ്​, കരുതൽ നടപടികൾക്ക്​ കേന്ദ്രം ഉപദേശ നിർദേശങ്ങൾ നൽകിവരുന്നുണ്ട്​ എന്നിങ്ങനെയായിരുന്നു സർക്കാർ അഭിഭാഷക​​െൻറ വാദം. ആൾക്കൂട്ട ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിന്​ ചട്ടക്കൂടും മാർഗരേഖയുമൊന്നും ആവശ്യമില്ലെന്ന നിലപാടാണ്​ കേന്ദ്രം സുപ്രീംകോടതിയിൽ പ്രകടിപ്പിച്ചത്​. എന്നാൽ വിശദമായ ഉത്തരവ്​ തന്നെ നൽകേണ്ടതുണ്ടെന്ന്​ കോടതി തീരുമാനിക്കുകയായിരുന്നു.

ആൾക്കൂട്ടത്തി​​െൻറ അതിക്രമത്തിനു പിന്നിലെ ലക്ഷ്യങ്ങളിലേക്കൊന്നും കോടതി കടക്കുന്നില്ല. സംസ്​ഥാനങ്ങൾ നടപടി എടുത്തേ തീരൂ. ആ​ക്രമണങ്ങൾ തടയുന്നുവെന്ന്​ കോടതികളും ഉറപ്പാക്കേണ്ടതുണ്ട്​. കുറ്റകൃത്യത്തി​​െൻറ ഇര, ഇര തന്നെ. എത്രത്തോളം പരിക്കേറ്റു എന്നു നോക്കി നഷ്​ടപരിഹാരം തീരുമാനിക്കും. സ്​ഥിരം ഭീതി അനുഭവിക്കുന്നവരാണ്​ ഇരകൾ ^കോടതി പറഞ്ഞു. 

പശുവി​​െൻറ പേരിലുള്ള ആ​ക്രമണങ്ങൾ തടയാൻ എല്ലാ സംസ്​ഥാനങ്ങളും നോഡൽ ഒാഫീസറെ വെക്കണമെന്ന്​ സെപ്​തംബർ ആറിന്​ കോടതി നൽകിയ നിർദേശം പാലിക്കാത്ത സംസ്​ഥാനങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്ന്​ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്​സിങ്​ ആവശ്യ​പ്പെടു. കോടതി നിർദേശമുണ്ടായിട്ടും ആൾക്കൂട്ട കൊല തുടർന്നു. കോടതി നിർദേശം മാനിക്കുന്നതിൽ സംസ്​ഥാനങ്ങൾ പരാജയപ്പെട്ടുവെന്നും സാമൂഹിക പ്രവർത്തകൻ തുഷാർ ഗാന്ധിക്കു വേണ്ടി ഹാജരായ ഇന്ദിര ജയ്​സിങ്​ കുട്ടിച്ചേർത്തു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StatesCow Vigilantismobligationacceptablesupreme court
News Summary - Cow Vigilantism Not Acceptable- Supreme Court - India news
Next Story