60 കഴിഞ്ഞവർക്ക് വാക്സിൻ; രജിസ്ട്രേഷനും കുത്തിവെപ്പും ഇന്നുമുതൽ
text_fieldsതിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽനിന്ന് മാർഗനിർദേശം ലഭിച്ചതോടെ മുതിർന്ന പൗരന്മാർക്കുള്ള വാക്സിൻ വിതരണ നടപടി സംസ്ഥാനത്ത് തുടങ്ങി. തിങ്കളാഴ്ച മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. 60 വയസ്സിന് മുകളിലുള്ളവർക്കും 45നു മുകളിലുള്ള, മറ്റ് രോഗബാധിതര്‍ക്കുമാണ് രജിസ്ട്രേഷന്.
സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്സിനെടുക്കാനുള്ള സൗകര്യം ഒരുക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാണ്. പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. കുറച്ചുപേർക്ക് തിങ്കളാഴ്ച തന്നെ വാക്സിൻ നൽകാനാകുമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.
എങ്ങനെ രജിസ്റ്റര്‍ ചെയ്യണം?
കോവിന്‍ ( https://www.cowin.gov.in ) പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ് വഴിയും വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് സമയത്ത് ഗുണഭോക്താവിെൻറ ഫോട്ടോ ഐ.ഡി കാര്‍ഡിലുള്ള വിവരങ്ങള്‍ നൽകണം. മൊബൈല്‍ നമ്പർ ഉറപ്പാക്കുന്നതിന് ഒ.ടി.പി പരിശോധന നടത്തും. വാക്സിനേഷന് സെൻററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമാകുന്ന തീയതിയും നോക്കി ബുക്ക് ചെയ്യാം. വാക്സിനേഷന് സെൻററില്‍ നേരിെട്ടത്തിയുള്ള രജിസ്േട്രഷനില്ല. രജിസ്ട്രേഷന് പൂര്‍ത്തിയായാൽ രജിസ്ട്രേഷന് സ്ലിപ് അല്ലെങ്കില്‍ ടോക്കണ്‍ ലഭിക്കും. ഫോണിൽ സ്ഥിരീകരണ എസ്.എം.എസ് ലഭിക്കും.
ഒരു നമ്പറിൽ നാല് രജിസ്ട്രേഷൻ വരെ
ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു വ്യക്തിക്ക് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാം. ഓരോ ഗുണഭോക്താവിെൻറയും ഐ.ഡി കാര്‍ഡ് നമ്പര്‍ വ്യത്യസ്തമായിരിക്കണം.
തിരിച്ചറിയൽ കാർഡ് കരുതണം
ആധാര്‍ കാര്‍ഡ് കൈയില്‍ കരുതണം. ഇല്ലെങ്കില്‍ മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ്. 45 മുതല്‍ 59 വയസ്സ് വരെയുള്ളവരാണെങ്കില്‍ മറ്റ് രോഗങ്ങളുണ്ടെന്ന ഒരു രജിസ്ട്രേഡ് ഡോക്ടറുടെ സാക്ഷ്യപത്രം കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.
ആര്.ടി.പി.സി.ആര്: മാര്‍ഗനിര്‍ദേശം പുതുക്കി
സംസ്ഥാനത്ത് ആര്.ടി.പി.സി.ആര് പരിശോധനക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് പുതുക്കി. സര്‍ക്കാര്‍ ലാബുകളുടെ പരിശോധന ശേഷിക്കപ്പുറം പരിശോധനകള്‍ക്കായി വന്നാല്‍ അംഗീകൃത സ്വകാര്യ ലാബുകളിലേക്ക് അയക്കാം. വിമാനത്താവളങ്ങളിൽ അന്തര്‍ദേശീയ യാത്രക്കാരുടെ പരിശോധന സൗജന്യമാക്കിയിരുന്നു. ഈ സേവനം നല്കുന്ന അംഗീകൃത ലാബുകള്‍ക്ക് എല്ലാ ചെലവുകളും ഉള്‍പ്പെടെ 448 രൂപ നിരക്കില്‍ റീ ഇമ്പേഴ്സ് ചെയ്യാം. ഈ ലാബുകളെല്ലാം 24 മണിക്കൂറിനകം തന്നെ പരിശോധന നടത്തി വിവരം അപ് ലോഡ് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.