Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2019 11:01 AM IST Updated On
date_range 29 July 2019 11:01 AM ISTപശുക്കൾ ഹിന്ദുക്കൾ; മൃതദേഹം കുഴിച്ചിടരുത് -യു.പി ബി.ജെ.പി നേതാവ്
text_fieldsbookmark_border
ലഖ്നോ: പശുക്കൾ ഹിന്ദുക്കളാണെന്നും അതിനാൽ പശു ചത്താൽ മൃതദേഹം കുഴിച്ചിടാതെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന ്നും യു.പിയിലെ ബി.ജെ.പി നേതാവ്. മൃതദേഹം കുഴിച്ചിടുന്നത് മുസ്ലിം ആചാരമാണെന്നും ഇത് പശുക്കളോടുള്ള നിന്ദയാണെന്നും യു.പി ബരാബാങ്കിയിലെ ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീവാസ്തവ പറഞ്ഞു.
ബരാബാങ്കിയിലെ മുനിസിപ്പൽ ബോർഡ് യോഗത്തിലാണ് ബി.ജെ.പി നേതാവിന്റെ പ്രസ്താവന. പശുക്കൾക്കായി വൈദ്യുത ശ്മശാനം നിർമിക്കണമെന്നും രഞ്ജിത് ശ്രീവാസ്തവ ആവശ്യപ്പെട്ടു.
പശുക്കളുടെ മൃതദേഹം ഹിന്ദു ആചാരപ്രകാരം വെള്ള തുണിയിൽ മൂടണം. ഈ ആവശ്യങ്ങൾ നടപ്പാക്കുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർഥിക്കുമെന്നും നഗരസഭ മുൻ അധ്യക്ഷൻ കൂടിയായ രഞ്ജിത് ശ്രീവാസ്തവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story