യു.പി സർക്കാറിെൻറ ഗോശാലയിൽ പശുക്കൾക്ക് കൂട്ടമരണം; ജഡം കൂട്ടിയിട്ടിരിക്കുന്ന വിഡിയോ പുറത്തുവിട്ടു
text_fieldsലഖ്നോ: ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്ന യു.പി സർക്കാറിെൻറ മേൽനോട്ടത്തിൽ നടത്തിവരുന്ന ഗോശാലയിൽ പശുക്കൾക്ക് കൂട്ടമരണം. ലളിത്പുർ ജില്ലയിലെ സോജന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഗോശാലയിലാണ് ഡസനിലേറെ പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. കോൺഗ്രസ് വക്താവ് പൻഖുഡി പഥക്ക് ആണ് പശുക്കളുടെ ജഡം കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളടങ്ങിയ വിഡിയോ പുറത്തുവിട്ടത്. പശുക്കളെ സംരക്ഷിക്കുന്നതിനും അവക്ക് അഭയകേന്ദ്രമൊരുക്കുന്നതിനുമായി കോടികൾ ചെലവിടുന്നതിനിടെ ഇത്തരത്തിൽ മരണം സംഭവിച്ചതിന് ആരാണ് ഉത്തരവാദിയെന്ന ചോദ്യമാണ് ഉയരുന്നത്.
പശുക്കൾ തണുപ്പിൽ ചത്തുവീഴുേമ്പാൾ അവയുടെ പേരിൽ രാഷ്ട്രീയം കളിക്കുന്നവർ കണ്ടില്ലെന്നു നടിക്കുകയാണെന്നും സംസ്ഥാനത്തെ ഗോശാലകളുടെ പ്രവർത്തനം അലങ്കോലപ്പെട്ടിരിക്കുകയാണെന്നും പഥക് കുറ്റപ്പെടുത്തുന് യു.പിയിലെ ഗോശാലകളിൽ ഇത്തരം സംഭവം ഇതാദ്യമല്ല. 2017ൽ കാൺപുരിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ഗോശാലയിൽ ഒരാഴ്ചക്കിടെ 152 പശുക്കൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. പശുക്കളുടെ സംരക്ഷണത്തിനായി കോടിക്കണക്കിന് രൂപ സംഭാവന ലഭിക്കുന്ന ഇവിടെ പട്ടിണി മൂലമാണ് ഈ മൃഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
9261 കന്നുകാലികളാണ് ഇതിനകം സംസ്ഥാനത്തെ ഗോശാലകളിൽ ചത്തതെന്ന് സംസ്ഥാന മൃഗക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി നാരായൺ ചൗധരി നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു. സ്വാഭാവിക കാരണങ്ങളാലാണ് ഇതു സംഭവിച്ചത് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. 600 കോടി രൂപയാണ് ഗോശാലകളുടെ സംരക്ഷണത്തിനായി 2019-20 വർഷം യോഗി സർക്കാർ വകയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.