ത്രിപുരയിൽ സഖ്യമാകാമെങ്കിൽ ഭാരത് ജോഡോയിൽ പങ്കെടുക്കാമായിരുന്നുവെന്ന് ഡി രാജ, സിപിഎം മാറി നിന്ന സാഹചര്യത്തിലാണ് പ്രതികരണം
text_fieldsശ്രീനഗർ: ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. ത്രിപുരയിൽ കോൺഗ്രസുമായി സഖ്യത്തിലെത്താമെങ്കിൽ ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ പങ്കെടുക്കാമായിരുന്നുവെന്നാണ് രാജ പറയുന്നത്. സമ്മേളനത്തിൽ സിപിഐ പങ്കെടുത്തത് രാഷ്ട്രീയ പക്വത മൂലമാണെന്ന് രാജ പറഞ്ഞു.ഐക്യം, മതസൗഹാർദം എന്നിവ ഉറപ്പിക്കാനും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുമുള്ള യാത്രയായിരുന്നു രാഹുലിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എട്ട് പ്രതിപക്ഷകക്ഷി നേതാക്കളാണു ജോഡോ യാത്രയുടെ സമാപനത്തിൽ പങ്കെടുത്തത്. സിപിഎമ്മിനെ കോൺഗ്രസ് ക്ഷണിച്ചെങ്കിലും പങ്കെടുത്തില്ല. ഈ സാഹചര്യത്തിൽ രാജയുടെ വിമർശനത്തിന് പ്രസക്തിയേറെയാണെന്നാണ് വിലയിരുത്തൽ.
ത്രിപുരയിൽ സിപിഎം-കോൺഗ്രസ് ധാരണയിലാണ് മത്സരിക്കുന്നത്. എന്നാൽ, നാലിടത്ത് സൗഹൃദമത്സരം നടക്കും. 17 സീറ്റുകളിലാണു കോൺഗ്രസ് മത്സരിക്കുന്നത്. സിപിഎം 43 സീറ്റുകളിൽ മത്സരിക്കും. സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നിവർക്ക് ഓരോ സീറ്റ് നൽകി. ഒരു സീറ്റിൽ സ്വതന്ത്രനാണ് മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മണിക് സർക്കാർ മത്സരത്തിനില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.