ഝാർഖണ്ഡ്: ഇൻഡ്യ സഖ്യ സീറ്റ് വിഭജനത്തിൽ ഉടക്കി സി.പി.ഐ; 15 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
text_fieldsറാഞ്ചി: ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിലെ തനിച്ച് മൽസരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി സി.പി.ഐ. ഇൻഡ്യ സഖ്യത്തിന്‍റെ സീറ്റ് വിഭജനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സ്ഥാനാർഥി പട്ടിക സംസ്ഥാന സെക്രട്ടറി മഹേന്ദ്ര പഥക് പുറത്തുവിട്ടത്. 15 സീറ്റുകളിൽ സി.പി.ഐ സ്ഥാനാർഥികൾ മൽസരിക്കും.
കനായി ചന്ദ്രമൽ പഹാഡിയ -നാലാ മണ്ഡലം, ഛായ -ശരത്, മഹാദേവ് റാം -ബർകത്ത, രുചിർ തിവാരി -ദാൽത്തോൻഗഞ്ച്, സന്തോഷ് കുമാർ രജക്-കാങ്കെ, സുരേഷ് കുമാർ ഭൂയ-സിമരിയ, ദുമൻ ഭൂയ-ഛത്ര, മഹേന്ദ്ര ഒറോൺ- ബിഷൻപൂർ, ഘനശ്യാം പഥക്- ഭവനാഥ്പൂർ എന്നീ സ്ഥാനാർഥികളാണ് ആദ്യ പട്ടികയിലുള്ളത്. റാഞ്ചി, മണ്ഡു, ബർകഗാവ് ഹസാരിബാഗ്, പോരെയാഹത്ത് എന്നീ സീറ്റുകളിലെ സ്ഥാനാഥികളെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും.
'ഞങ്ങൾ ഇൻഡ്യ സഖ്യത്തിന്‍റെ ഭാഗമായിരുന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ജെ.എം.എം, കോൺഗ്രസ് നേതാക്കളിൽ നിന്ന് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ, ഞങ്ങൾ നിരാശരായി. അതിനാലാണ് ഝാർഖണ്ഡിലെ 15 നിയമസഭ സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്താൻ തീരുമാനിച്ചത്'. -മഹേന്ദ്ര പഥക് പ്രതികരിച്ചു.
81 അംഗ നിയമസഭയിൽ 70 സീറ്റുകളിൽ മൽസരിക്കുമെന്നാണ് ഇൻഡ്യ സഖ്യത്തിലെ ജെ.എം.എമ്മും കോൺഗ്രസും പ്രഖ്യാപിച്ചത്. ബാക്കിയുള്ള 11 സീറ്റുകൾ ആർ.ജെ.ഡിക്കും ഇടത് പാർട്ടികൾക്കുമായി നൽകി.
81 അംഗ നിയമസഭയിൽ 70 സീറ്റുകളിൽ മൽസരിക്കുമെന്നാണ് ജെ.എം.എമ്മും കോൺഗ്രസും പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കിയുള്ള 11 സീറ്റുകൾ ആർ.ജെ.ഡിക്കും ഇടത് പാർട്ടികൾക്കുമായി നൽകി. ഝാർഖണ്ഡിൽ നവംബർ 13, 20 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 23ന് ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.