14ന് സി.പി.ഐയുടെ അഖിലേന്ത്യ പ്രതിഷേധ ദിനം
text_fieldsന്യൂഡൽഹി: പാർലമെൻറ് യോഗം ചേരുന്ന സെപ്റ്റംബർ 14ന് അഖിലേന്ത്യ പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് സി.പി.ഐ. ഇന്ത്യൻ സമ്പദ്വ്യവസ്ഥ നാശത്തിലാണെന്നും ജനാധിപത്യം അപകടത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഓൺൈലൻ വഴി തിങ്കളാഴ്ച ചേർന്ന ദേശീയ സെക്രേട്ടറിയറ്റാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
രാജ്യം നേരിടുന്ന ഉയർന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയവക്ക് കാരണമായത് മോദി സർക്കാറിെൻറ തെറ്റായ നയങ്ങളാണ്. സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുകയും നുണ പ്രചരിപ്പിക്കുകയും ചെയ്ത ധനമന്ത്രിക്ക് സ്ഥാനത്ത് തുടരാൻ ധാർമിക അവകാശമില്ലെന്നും പാർട്ടി പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.