സി.പി.എം 23ാം പാർട്ടി കോൺഗ്രസ് 2022 ഫെബ്രുവരിയിൽ
text_fieldsന്യൂഡല്‍ഹി: ഈവർഷം ഏപ്രിലിൽ നടക്കാനിരുന്ന 23ാം പാർട്ടി കോൺഗ്രസ് അടുത്തവർഷം ഫെബ്രുവരിയിൽ നടത്താൻ ശനി, ഞായർ ദിവസങ്ങളിൽ ചേർന്ന സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. കോവിഡ് പ്രതിസന്ധിയും കേരളം, പശ്ചിമബംഗാള്‍, തമിഴ്നാട്, അസം സംസ്ഥാനങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പുകളും കണക്കിലെടുത്താണ് 2022 ഫെബ്രുവരിയിലേക്ക് നീട്ടിയത്. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ഈ വര്‍ഷം ജൂലൈ മുതല്‍ ആരംഭിക്കും.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതായിരിക്കും പാര്‍ട്ടിയുടെ മുഖ്യലക്ഷ്യം. കേരളത്തില്‍ ഇടതുമുന്നണിയുടെ തുടര്‍ഭരണം ഉറപ്പുവരുത്തും. ബംഗാളില്‍ മതേതര ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തും. തമിഴ്നാട്ടില്‍ ബി.ജെ.പി- എ.ഐ.എ.ഡി.എം.കെ കൂട്ടുകെട്ടിനെയും പരാജയപ്പെടുത്തും. അടുത്തമാസം രണ്ടാംവാരം മുതൽ കേന്ദ്ര സര്‍ക്കാറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്താനും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. കര്‍ഷക സമരത്തിന് ഐക്യദാർഢ്യം ശക്തിപ്പെടുത്തും. ആർ.എസ്.എസിെൻറയും ബി.ജെ.പിയുടെയും വ്യാജ പ്രചാരണങ്ങള്‍ തുറന്നുകാട്ടും.
പാര്‍ലമെൻറിെൻറ ബജറ്റ് സമ്മേളനത്തില്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായും സംസ്ഥാനങ്ങളുമായും വിശദമായ കൂടിയാലോചന നടത്തി പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. മാധ്യമപ്രവര്ത്തകര്ക്കെതിെര രാജ്യദ്രോഹം അടക്കം കുറ്റങ്ങൾ ചുമത്തിയ കേസുകൾ അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.