റിതബ്രതെക്കതിരെ കൂടുതൽ നടപടിക്ക് ബംഗാൾ ഘടകത്തിെൻറ ശിപാർശ
text_fieldsന്യൂഡൽഹി: ആഡംബര ജീവിത ശൈലിക്ക് സസ്പെൻഡ് ചെയ്ത ബംഗാൾ രാജ്യസഭ എം.പി റിതബ്രത ബാനർജിക്കെതിരെ തുടർനടപടിക്ക് ശിപാർശ ചെയ്ത് സി.പി.എം ബംഗാൾ സംസ്ഥാന സമിതി. ആഗസ്റ്റ് എട്ടിന് സമാപിച്ച രണ്ട് ദിവസത്തെ സംസ്ഥാന സമിതിയുടേതാണ് തീരുമാനം.
ശിക്ഷയുടെ രീതി സംബന്ധിച്ച അന്തിമ നിലപാട് കേന്ദ്ര കമ്മിറ്റി കൈക്കൊള്ളും. തനിക്കെതിരെ സംസ്ഥാന സമിതി നിലപാട് കടുപ്പിച്ച സാഹചര്യത്തിൽ പാർലമെൻറിലെ സി.പി.എം എം.പിമാരുടെ യോഗത്തിൽ ഇദ്ദേഹം കേന്ദ്ര നേതൃത്വെത്ത രൂക്ഷമായി വിമർശിച്ചു.
ആഡംബര ജീവിതശൈലി നയിക്കുന്നെന്ന പരാതിയിൽ നടന്ന പാർട്ടിതല പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് എസ്.എഫ്.െഎ മുൻ അഖിലേന്ത്യ നേതാവും ബംഗാൾ സംസ്ഥാന സമിതിയംഗവുമായിരുന്ന റിതബ്രതയെ ജൂണിൽ മൂന്നുമാസത്തെക്ക് ബംഗാൾ ഘടകം സസ്പെൻഡ് ചെയ്തത്.
നേരത്തെ മൗണ്ട് ബ്ലാങ്ക് പേനയും ആപ്പിൾ വാച്ചും ധരിച്ച ഫോേട്ടാ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് വിമർശിച്ച ഒരു െഎ.ടി ജീവനക്കാരനെതിരെ നടപടിയെടുക്കാൻ കമ്പനിയിൽ പരാതി കൊടുത്തതിന് അദ്ദേഹത്തെ പരസ്യശാസനക്ക് വിധേയമാക്കിയിരുന്നു.
പി.ബി അംഗം മുഹമ്മദ് സലിം ഉൾപെട്ട മൂന്നംഗ സമിതിയാണ് റിതബ്രതയുടെ ആഡംബര ജീവിതശൈലിയെയും മറ്റും കുറിച്ച പരാതികൾ അന്വേഷിച്ചത്. ആഗസ്റ്റ് രണ്ടിന് സംസ്ഥാന നേതൃത്വത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ, പരാതികളിൽ കഴമ്പുണ്ടെന്ന നിഗമനത്തിൽ സമിതി എത്തിെയന്നാണ് സൂചന. റിപ്പോർട്ട് ചർച്ച ചെയ്ത സംസ്ഥാന സമിതിയിൽ റിതബ്രതയെ പുറത്താക്കണമെന്ന ആവശ്യം ഉയർന്നു. ചിലർ കടുത്ത നടപടി വേണ്ടെന്ന അഭിപ്രായക്കാരായിരുന്നു. സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര പുറത്താക്കൽ ആവശ്യത്തെ അനുകൂലിച്ചില്ല. പക്ഷേ അദ്ദേഹം തിരുത്തേണ്ടതുണ്ടെന്നും നടപടി ഉണ്ടാവുമെന്നും മിശ്ര പറഞ്ഞതായാണ് വിവരം.
ഇതിന് പിന്നാലെയാണ്, രാജ്യസഭയിൽനിന്ന് ഒഴിയുന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യാത്രയയപ്പ് നൽകാൻ ചേർന്ന യോഗത്തിൽ റിതബ്രത കേന്ദ്ര നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ചത്. താൻ രാജ്യസഭയിൽ ആദ്യമായി വന്നപ്പോൾ യെച്ചൂരി പറഞ്ഞത്, ‘നിങ്ങൾ നൂറ് തെറ്റുകൾ ചെയ്തോളൂ, പക്ഷേ അത് ആവർത്തിക്കരുതെന്നാ’ണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1996ൽ കാണിച്ച ചരിത്രപരമായ വിഡ്ഢിത്തം ആവർത്തിക്കുകയാണെന്നും പറഞ്ഞു.
മറുപടി പറഞ്ഞ യെച്ചൂരി താൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ എം.പി സ്ഥാനം രാജിവെക്കുന്നത് സംബന്ധിച്ച് പാർട്ടി നേതൃത്വവുമായി ആലോചിച്ചിരുന്നെന്ന് ചൂണ്ടിക്കാട്ടി. രാജിവെച്ചാൽ പകരം ഒരാളെ വിജയിപ്പിക്കാനുള്ള ശക്തിയില്ലാത്തതിനാൽ കാലാവധി പൂർത്തിയാക്കാനാണ് നിർദേശിച്ചതെന്നും അതനുസരിച്ചാണ് തുടരുന്നതെന്നും പറഞ്ഞു.
യോഗത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായെന്ന വാർത്തകൾ സി.പി.എം ലോക്സഭ കക്ഷി നേതാവ് പി. കരുണാകരൻ നിഷേധിച്ചു.
യെച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തോട് ആരും എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.