റിേതാബ്രേതായുടെ പുറത്താക്കൽ കാരണം വിശദീകരിച്ച് സി.പി.എം
text_fieldsന്യൂഡൽഹി: വിവാദ ബംഗാൾ എം.പി റിേതാബ്രേതാ ബാനർജിയെ പുറത്താക്കുന്നതിലേക്ക് നയിച്ച കാരണങ്ങൾ വെളിപ്പെടുത്തി സി.പി.എം ദേശീയ നേതൃത്വം.
ബംഗാൾ സംസ്ഥാന ഘടകം എടുത്ത തീരുമാനം സംബന്ധിച്ച് പി.ബിയംഗവും സംസ്ഥാന സെക്രട്ടറിയുമായ സൂര്യകാന്ത് മിശ്രയുടെ പ്രസ്താവനയുടെ രൂപത്തിലാണ് റിതോബ്രതോക്ക് എതിരായ കുറ്റങ്ങൾ നേതൃത്വം അക്കമിട്ട് പറയുന്നത്.
പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്ക് സി.പി.എം ഭരണഘടനയുടെ 19(3) വകുപ്പ് പ്രകാരമാണ് റിതോബ്രതോയെ പുറത്താക്കിയതെന്ന് വിശദീകരിക്കുന്ന നേതൃത്വം, അദ്ദേഹത്തിെനതിരെ നാല് ആരോപണങ്ങളാണ് ബംഗാൾ ഘടകം നിയോഗിച്ച കമീഷൻ അന്വേഷിച്ചതെന്നും വ്യക്തമാക്കി.
പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളും ചർച്ചകളും മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുകയാണ് ഇതിലൊന്ന്. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഭവിച്ച സദാചാരഭ്രംശം രണ്ടാമത്തേ ആക്ഷേപമാണ്.
വരുമാനവും ചെലവും സംബന്ധിച്ച് പൊരുത്തമില്ലായ്മയാണ് മൂന്നാമത്തേത്. പാർട്ടിയംഗത്തിന് േയാജിക്കാത്ത തരത്തിലുള്ള ജീവിതശൈലിയാണ് നാലാമത്തേത്. അന്വേഷണ കമീഷൻ ഇൗ വിഷയങ്ങളിൽ പാർട്ടിയംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. റിതോബ്രേതായുടെ മൊഴി നാലു പ്രാവശ്യം രേഖപ്പെടുത്തി. ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ കഴിഞ്ഞില്ല അദ്ദേഹത്തിന്. എന്നാൽ, തെറ്റുകളിൽ പശ്ചാത്താപവും ഉണ്ടായിരുന്നില്ല. പൂർണമായും കുറ്റക്കാരനായാണ് കമീഷൻ കണ്ടെത്തിയത്.
സംസ്ഥാന സമിതിയുടെ കുറ്റപത്രത്തിന് നൽകിയ മറുപടി തൃപ്തികരമല്ലായിരുന്നു. തിരുത്താനുള്ള അവസരം ആവർത്തിച്ച് നൽകിയിട്ടും അതിന് മുതിരാതെ പാർട്ടി പ്രതിച്ഛായ മോശമാക്കുകയായിരുന്നു.
കടുത്ത ശിക്ഷയാണ് അർഹിച്ചിരുന്നത്. എന്നാൽ, അത് നൽകിയില്ല. അദ്ദേഹത്തെ അവസാന നിമിഷംവരെ രക്ഷിക്കാൻ ശ്രമിച്ചു. ബംഗാൾ സംസ്ഥാന സമിതി തീരുമാനം കേന്ദ്ര കമ്മിറ്റിയെ അറിയിച്ചു. പാർട്ടി അച്ചടക്കത്തിന് മുതിരാതെ ഒരു ചാനലിന് അഭിമുഖം ഉൾപ്പെടെ നൽകി പാർട്ടിയെ മോശമാക്കുകയാണുണ്ടായത്. കടുത്ത പാർട്ടി-കമ്യൂണിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് സെപ്റ്റംബർ 13ന് സംസ്ഥാന സെക്രേട്ടറിയറ്റ് പാർട്ടിയംഗത്വത്തിൽനിന്ന് പുറത്താക്കുകയായിരുന്നുവെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.