ബംഗാളിൽ സി.പി.എമ്മിൽ നിന്ന് യുവാക്കൾ ബി.ജെ.പിയിലേക്കും തൃണമൂലിലേക്കും ഒഴുകുന്നതായി പാർട്ടി വിലയിരുത്തൽ
text_fields
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സി.പി.എമ്മില്‍ നിന്നും ബി.ജെ.പിയിലേക്ക് യുവാക്കളുടെ ഒഴുകുന്നതായി പാര്‍ട്ടിയുടെ റിപ്പോർട്ട്. സംസ്ഥാനത്ത് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും അംഗങ്ങളായ ചെറുപ്പക്കാരുടെ എണ്ണവും സ്വാധീനവും ക്രമാതീതമായി കുറയുന്നതായും അവര്‍ ബി.ജെ.പിയിലേക്കും തൃണമൂല്‍ കോണ്‍ഗ്രസിലേക്കും ചേക്കേറുന്നതായുമാണ് പുതിയ സി.പി.എം ആഭ്യന്തര രേഖയിൽ പറയുന്നത്.
ഒരു വർഷത്തിനുള്ളിൽ സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ തയാറെടുക്കുേമ്പാഴാണ് നിർണായകമായ വെളിപ്പെടുത്തലുമായി പാർട്ടി തന്നെ രംഗത്തെത്തുന്നത്. പാര്‍ട്ടി ഘടകത്തില്‍ നിന്നുതന്നെ പുറത്ത് വന്ന ആഭ്യന്തര രേഖ പ്രകാരം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നാണ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം. 18 നും 31 നും ഇടയില്‍ പ്രായമുള്ളവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.
1977 മുതല്‍ 2011 വരെ തുടര്‍ച്ചയായ 34 വര്‍ഷങ്ങള്‍ പശ്ചിമ ബംഗാള്‍ ഭരിച്ച ഇടതുപക്ഷം ഇന്ന് അതേ സംസ്ഥാനത്ത് നില നില്‍പിനായുള്ള പോരാട്ടത്തിലാണ്. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനത്ത് ബി.ജെ.പിയാണ് ഇപ്പോള്‍ പ്രധാന പ്രതിപക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.