െഎക്യവും ജനാധിപത്യവും മുറിപ്പെട്ട നാളുകൾ –സി.പി.എം
text_fieldsന്യൂഡൽഹി: മോദി സർക്കാറിെൻറ മൂന്നുവർഷത്തെ ഭരണത്തോടെ രാജ്യത്തിെൻറ െഎക്യവും ജനാധിപത്യവും മുറിപ്പെട്ടുവെന്ന് സി.പി.എം. ജനാധിപത്യ സ്ഥാപനങ്ങളെ വർഗീയ പ്രവർത്തനങ്ങളിലൂടെ തകർക്കുകയും വിദേശനയം സാമ്രാജ്യത്വത്തിന് കീഴ്പ്പെടുത്തുകയും ചെയ്തുവെന്നും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. നരേന്ദ്ര മോദി സർക്കാറിെൻറ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ‘മൂന്ന് വർഷം; ആഹാരവുമില്ല ധാന്യവുമില്ല... നൂറോളം ചോദ്യങ്ങൾ’ എന്ന ലഘുലേഖ പി.ബി അംഗങ്ങളായ വൃന്ദാ കാരാട്ട്, എം.എ. ബേബി എന്നിവർക്കൊപ്പം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിരഹിതമാണെന്നാണ് അവകാശപ്പെടുന്നതെങ്കിലും കോർപറേറ്റുകൾ രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകുന്ന വിഷയത്തിൽ സർക്കാർ നിലപാട് എന്താണെന്ന് എല്ലാവർക്കും അറിയാം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ചെലവഴിച്ച തുക കണ്ടതാണ്. അഴിമതിയും ചങ്ങാത്ത മുതലാളിത്തവും അതിെൻറ ഉച്ചാവസ്ഥയിലെത്തി. എയർ ഇന്ത്യ സ്വകാര്യവത്കരിക്കണമെന്നാണ് നിതി ആയോഗ് ശിപാർശ.
പശുസംരക്ഷകർ നിയമം സ്വന്തം കൈകളിൽ എടുക്കുകയാണ്. കുറ്റക്കാരാരെന്ന് അവർ തന്നെ കണ്ടെത്തി ശിക്ഷ വിധിക്കുന്നു. യുവാക്കൾ എന്ത് ഭക്ഷിക്കണം, എന്ത് വസ്ത്രം ധരിക്കണം, ആരോട് സ്വതന്ത്രമായി ഇടപെടണം എന്ന് മോറൽ പൊലീസുകാർ യു.പിയിലും ശ്രീരാമസേവകർ കർണാടകയിലും തീരുമാനിക്കുന്നു. ഭരണത്തിലേറിയപ്പോൾ നൽകിയിരുന്ന എല്ലാ വാഗ്ദാനങ്ങളും സർക്കാർ ലംഘിച്ചു. വർഗീയ ധ്രുവീകരണത്തിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കുന്ന ആർ.എസ്.എസാണ് സർക്കാറിെൻറ യഥാർഥ അജണ്ട തീരുമാനിക്കുന്നത്. 2016 ഒാടെ തന്നെ ജി.ഡി.പിയുടെ 58.4 ശതമാനവും ധനികവിഭാഗത്തിെൻറ നിയന്ത്രണത്തിലായി. ധനികർ കൂടുതൽ ധനികരും ദരിദ്രർ കൂടുതൽ ദരിദ്രരുമായെന്നും യെച്ചൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.