ഭരണഘടനയുടെ മതേതര തത്വത്തെ സി.എ.എ ലംഘിക്കുന്നു -സി.പി.എം
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) എതിർത്ത് സി.പി.എം. പൗരത്വത്തെ മതപരമായ സ്വത്വവുമായി ബന്ധിപ്പിച്ച് ഭരണഘടനയുടെ മതേതര തത്വത്തെ സി.എ.എ ലംഘിക്കുന്നുണ്ടെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. മുസ്ലീം വംശജരായ പൗരന്മാരെ ലക്ഷ്യമിടാൻ സാധ്യതയുള്ള ഒരു ദേശീയ പൗരത്വ രജിസ്റ്റർ സൃഷ്ടിക്കുന്നത് ആശങ്ക ഉയർത്തുന്നതായും സി.പി.എം പ്രസ്താവനയിൽ പറഞ്ഞു.
അവരവരുടെ സംസ്ഥാനത്ത് പൗരത്വത്തിനായി ആളുകളെ കണ്ടെത്തി എൻറോൾ ചെയ്യുന്ന പ്രക്രിയയിൽ നിന്ന് സംസ്ഥാന സർക്കാരുകളെ ഒഴിവാക്കുകയാണെന്നും ഇത് സി.എ.എയെ തന്നെ എതിർത്ത സംസ്ഥാന സർക്കാരുകളെ മാറ്റിനിർത്തുന്നതിനാണെന്നും പ്രസ്താവനയിൽ ആരോപിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനത്തിന് ദിവസങ്ങൾക്ക് മുമ്പ് സി.എ.എ നടപ്പാക്കുന്നത് വിഭജനത്തിനും ധ്രുവീകരണത്തിനും ബി.ജെ.പി ആഗ്രഹിക്കുന്നുവെന്നത് വ്യക്തമാക്കുന്നതായും സി.പി.എം പറഞ്ഞു. സി.എ.എയോട് മുമ്പ് ഉള്ള എതിർപ്പ് തുടരുമെന്നും നിയമം അസാധുവാക്കാനായുള്ള ശ്രമങ്ങൾ തുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.