'മമത ബാനർജിക്ക് പേടി'; തങ്ങളുടെ സ്ഥാനാർഥിയെ പ്രചാരണത്തിൽ നിന്നും പൊലീസ് തടഞ്ഞെന്ന് സി.പി.എം
text_fieldsകൊൽക്കത്ത: ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ മത്സരിക്കുന്ന സി.പി.എം സ്ഥാനാർഥി ശ്രീജിബ് ബിശ്വാസിനെ പൊലീസ് തടഞ്ഞതായി ആരോപണം. ഇതിനെച്ചൊല്ലി മമത ബാനർജിയുടെ വീടിന് മുന്നിലുള്ള റോഡിൽ ഞായറാഴ്ച സി.പി.എം പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.
തങ്ങൾക്ക് തെരഞ്ഞെടുപ്പിന് പ്രചാരണം നടത്താൻ അവകാശമുണ്ടെന്നും എന്നാൽ തങ്ങളെ പൊലീസ് അകാരണമായി തടയുകയായിരുന്നെന്നും മുതിർന്ന സി.പി.എം നേതാവ് സുജൻ ചക്രബർത്തി പറഞ്ഞു. മമത ബാനർജിക്ക് പേടിയാണെന്നും അതുകൊണ്ടാണ് ആരെയും ഹാരിഷ് ചാറ്റർജി തെരുവിലേക്ക് പ്രവേശിപ്പിക്കാത്തതെന്നും ചക്രബർത്തി ആരോപിച്ചു.
സ്ഥാനാർഥിക്കും കൂടെയുള്ളവർക്കും പ്രചാരണത്തിനാവശ്യമായ അനുമതി ഉണ്ടായിരുന്നെന്നും എന്നാൽ നാലുപേരെ മാത്രമേ കടത്തിവിടൂെവന്ന് പൊലീസ് പറയുകയായിരുന്നെന്നും സി.പി.എം നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ആഴ്ച ബി.ജെ.പി സ്ഥാനാർഥി പ്രിയങ്ക തിബ്രേവാളും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് സുകന്ദ മജുംദറും അടക്കമുള്ളവരും പൊലീസും തമ്മിൽ ഇതേ സ്ഥലത്ത് വെച്ച് വാക്കേറ്റമുണ്ടായിരുന്നു.
സെപ്റ്റംബർ 30നാണ് ഉപതെരഞ്ഞെടുപ്പ്. ഒക്ടോബർ മൂന്നിന് ഫലം പ്രഖ്യാപിക്കും. ഏപ്രിൽ-മെയ് മാസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ മമത ബാനർജി നന്ദിഗ്രാമിൽ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. എന്നാൽ, മുഖ്യമന്ത്രിയായി മമത സത്യപ്രതിജ്ഞ െചയ്തു. നിയമസഭയിൽ അംഗമല്ലാത്ത ഒരാൾ മന്ത്രിസ്ഥാനത്തെത്തുേമ്പാൾ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ചട്ടം. ഇതോടെ മമതക്കായി ഭവാനിപൂരിലെ തൃണമൂൽ എം.എൽ.എ രാജിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.