ലോക്ഡൗൺ ഉപജീവനമാർഗങ്ങൾക്കു നേരെയുള്ള ആക്രമണം –സി.പി.എം
text_fieldsന്യൂഡൽഹി: കോവിഡ് നിയന്ത്രണത്തിന് ലോക്ഡൗൺ തുടരുന്നത് ജനങ്ങളുടെ ഉപജീവനമാർഗങ്ങൾക്കു നേരെയുള്ള ആക്രമണമാണെന്നും ഇതുമൂലം തൊഴിലില്ലായ്മ കുതിച്ചുയരുമെന്നും സി.പി.എം പോളിറ്റ് ബ്യൂറോയുടെ മുന്നറിയിപ്പ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേഗത്തിൽ തുറക്കാൻ സാഹചര്യമൊരുക്കണം. 22 ശതമാനം വിദ്യാർഥികൾക്കു മാത്രമേ രാജ്യത്ത് ഡിജിറ്റൽ വിദ്യാഭ്യാസത്തിന് അവസരമുള്ളൂ. ഭൂരിഭാഗം സർക്കാർ, സ്വകാര്യ സ്കൂളുകളിൽ ൈവഫൈ ഇല്ലെന്നും പി.ബി ചൂണ്ടിക്കാട്ടി.
രാജ്യത്തെ മുഴുവൻ അധ്യാപകർക്കും വിദ്യാർഥികൾക്കും മുൻഗണന ക്രമത്തിൽ വാക്സിൻ നൽകണം. എല്ലാ സംസ്ഥാനങ്ങളും വാക്സിൻ ദൗർലഭ്യം അനുഭവിക്കുകയാണ്.
അസം - മിസോറം സംഘർഷം കേന്ദ്ര സർക്കാറിെൻറയും ആഭ്യന്തര മന്ത്രാലയത്തിെൻറയും പരാജയമാണ്. പെഗസസ് ചർച്ച ചെയ്യാൻ അനുവദിക്കാതെ പാർലമെൻറ് സമ്മേളനം മോദി സർക്കാർ തടസ്സപ്പെടുത്തുകയാണ്. സർക്കാർ ഇക്കാര്യത്തിൽ സത്യസന്ധതയും സുതാര്യതയും കാണിക്കാൻ തയാറല്ലെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നതെന്നും പി.ബി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.