Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യസഭ: യെച്ചൂരി​...

രാജ്യസഭ: യെച്ചൂരി​ മൽസരിക്കേണ്ടെന്ന്​ പി.ബി

text_fields
bookmark_border
രാജ്യസഭ: യെച്ചൂരി​ മൽസരിക്കേണ്ടെന്ന്​ പി.ബി
cancel

ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മൽസരിക്കേണ്ട സാഹചര്യമില്ലെന്ന്​  സി.പി.എം പോളിറ്റ്​ ബ്യൂറോ.  സീതാറാം യെച്ചൂരിയെ മൽസരിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സി.പി.എം ബംഗാൾ ഘടകം പ്രമേയം പാസാക്കിയിരുന്നു. ബംഗാൾ ഘടകത്തി​​​െൻറ പ്രമേയം തള്ളികൊണ്ടാണ്​ പി.ബി തീരുമാനം. 

ഇക്കാര്യത്തിൽ അന്തിമ തീരുമാനം അയിട്ടില്ലെന്നാണ്​ സൂചന. ഉചിതമായ സമയത്ത്​ വിഷയത്തിൽ തീരുമാനമെടുക്കുമെന്ന്​ യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പ്​ കമീഷൻ തെരഞ്ഞെടുപ്പ് തിയതി ​ പ്രഖ്യാപിക്കുന്ന സമയത്ത്​ കേ​​ന്ദ്രകമ്മിറ്റിയിൽ സ്ഥാനാർഥിയാക്കുന്നത്​ സംബന്ധിച്ച്​ ചർച്ചയുണ്ടാവുമെന്നാണ്​ സൂചന. ഇൗ ചർച്ചയുടെ കൂടി അടിസ്ഥാനത്തിലാവും യെച്ചൂരി മൽസരിക്കുന്നതിൽ അന്തിമ തീരുമാനമാവുക.

നേരത്തെ യെച്ചൂരി രാജ്യസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുകയാണെങ്കിൽ പിന്തുണക്കാമെന്ന്​ കോൺഗ്രസ്​ നിലപാടെടുത്തിരുന്നു. കോൺഗ്രസ്​ പിന്തുണയോടെ മൽസരിക്കുന്നതിന്​ ​ ബംഗാൾ ഘടകത്തിന്​ അനുകൂലമായ നിലപാടാണെങ്കിലും കേരള ഘടകം ഇതി​നെ ശക്​തമായി എതിർക്കുകയാണ്​. ​തെരഞ്ഞെടുപ്പിൽ ഒറ്റക്ക്​ വിജയിക്കാനുള്ള കക്ഷിനില നിലവിൽ പശ്​ചിമബംഗാൾ നിയമസഭയിൽ സി.പി.എമ്മിനില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yechury
News Summary - cpim rajyasaba election
Next Story