Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.എം.കെ സഖ്യത്തിൽ...

ഡി.എം.കെ സഖ്യത്തിൽ സി.പി.എമ്മിന്​ ആറു സീറ്റ്​

text_fields
bookmark_border
dmk-cpim
cancel

ചെന്നൈ: ഡി.എം.കെ മുന്നണിയിൽ സി.പി.എമ്മിന്​ ആറു​ സീറ്റ്​ നൽകാൻ ധാരണയായി. തിങ്കളാഴ്​ച രാവിലെ ഡി.എം.കെ ആസ്​ഥാനമായ അണ്ണാ അറിവാലയത്തിൽ നടന്ന ചടങ്ങിൽ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്​റ്റാലിനും സി.പി.എം തമിഴ്നാട്​ ജനറൽ സെക്രട്ടറി കെ. ബാലകൃഷ്​ണനും ധാരണപത്രത്തിൽ ഒപ്പുവെച്ചു.

കുറഞ്ഞ സീറ്റുകൾ അനുവദിച്ചതിൽ അതൃപ്​തിയുണ്ടെങ്കിലും ബി.ജെ.പി -അണ്ണാ ഡി.എം.കെ സഖ്യത്തെ പരാജയപ്പെടുത്തുകയും മതേതര മുന്നണി അധികാരത്തിൽ വരുകയും വേണമെന്ന ലക്ഷ്യം സാക്ഷാത്​കരിക്കുന്നതി​െൻറ ഭാഗമായി വിട്ടുവീഴ്​ചക്ക്​ തയാറാവുകയായിരുന്നുവെന്ന്​ സി.പി.എം ​സംസ്​ഥാന സെക്രട്ടറി കെ. ബാലകൃഷ്​ണൻ അറിയിച്ചു. മതേതര മുന്നണിയിലെ മറ്റു ഘടകകക്ഷികളായ സി.പി.​െഎ, എം.ഡി.എം.കെ, വിടുതലൈ ശിറുത്തൈകൾ കക്ഷി എന്നിവക്കും ആറു​ സീറ്റ്​ വീതമാണ്​ ലഭിച്ചത്​. മുസ്​ലിം ലീഗിന്​ മൂന്നു​ സീറ്റ്​​ അനുവദിച്ചു.

ഇതിനിടെ, അണ്ണാ ഡി.എം.കെ സഖ്യത്തിലായിരുന്ന തമീമുൻ അൻസാരി നയിക്കുന്ന മനിതനേയ ജനനായക കക്ഷിയും കരുണാസി​െൻറ മുകുലത്തോർ പുലിപടൈയും ഇത്തവണ ഡി.എം.കെ മുന്നണിക്ക്​ പിന്തുണ പ്രഖ്യാപിച്ചു. ഇൗ രണ്ടു​ കക്ഷികൾക്കും ഒാരോ സീറ്റ്​ നൽകിയേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DMKCPI M
Next Story