സി.പി.എമ്മും നോട്ടീസ് നൽകി; കേന്ദ്ര സർക്കാർ അവിശ്വാസ സമ്മർദത്തിൽ
text_fieldsന്യൂഡൽഹി: മൂന്നു ദിവസത്തെ ഇടവേളക്കുശേഷം പാർലമെൻറ് ചൊവ്വാഴ്ച വീണ്ടും സമ്മേളിക്കുേമ്പാൾ ലോക്സഭ സ്പീക്കറും സർക്കാറും കൂടുതൽ സമ്മർദത്തിൽ. മോദി മന്ത്രിസഭയിൽ അവിശ്വാസം രേഖപ്പെടുത്തി കൂടുതൽ പാർട്ടികൾ സ്പീക്കർക്ക് പ്രമേയ നോട്ടീസ് നൽകി. അവിശ്വാസ പ്രമേയം പരിഗണിക്കാൻ പാകത്തിൽ നടുത്തള സമരത്തിൽനിന്ന് പിൻവാങ്ങാൻ തെലങ്കാന രാഷ്ട്ര സമിതി തീരുമാനിച്ചു.
എന്നാൽ, 15 ദിവസം തുടർച്ചയായി നടത്തിവന്ന നടുത്തള സമരത്തിൽനിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്നാണ് എ.െഎ.എ.ഡി.എം.കെയുടെ പ്രഖ്യാപനം. ബഹളംമൂലം സഭ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ വന്നാൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നതിന് മാത്രമായി പ്രത്യേക സമ്മേളനം വിളിക്കേണ്ടി വന്നേക്കും.സി.പി.എമ്മും ആർ.എസ്.പിയുമാണ് ഏറ്റവുമൊടുവിൽ സ്പീക്കർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് വെള്ളിയാഴ്ച നോട്ടീസ് നൽകിയിരുന്നു. ആദ്യം ടി.ആർ.എസും തൊട്ടുപിന്നാലെ ടി.ഡി.പിയും നൽകിയ നോട്ടീസുകൾ പുറമെ. ഇങ്ങനെ അഞ്ച് അവിശ്വാസ പ്രമേയ നോട്ടീസുകളാണ് സ്പീക്കർ കണക്കിലെടുക്കേണ്ടത്.
50 പേരുടെ പിന്തുണയുണ്ടെങ്കിൽ അവിശ്വാസ പ്രമേയ നോട്ടീസ് സഭ ചർച്ച ചെയ്യണമെന്നാണ് ചട്ടം. നോട്ടീസ് ക്രമപ്രകാരമാേണാ എന്നു പരിശോധിക്കാൻ മാത്രമാണ് സ്പീക്കർക്ക് അധികാരം. സാേങ്കതിക പിഴവുകളില്ലാത്ത നോട്ടീസ് തള്ളാൻ സ്പീക്കർക്ക് കഴിയില്ല. അവ ചർച്ച ചെയ്യുക തന്നെ വേണം. ഇപ്പോഴാകെട്ട, നോട്ടീസ് നൽകിയ പാർട്ടികൾക്കു മാത്രമായി 80ലധികം അംഗങ്ങൾ സഭയിലുണ്ട്. വെള്ളിയാഴ്ച വരെ അത് 25 മാത്രമായിരുന്നു.നടുത്തളത്തിലെ ബഹളത്തിെൻറ പേരിൽ, സഭാന്തരീക്ഷം ചർച്ചക്ക് പറ്റിയതല്ലെന്ന വിശദീകരണത്തോടെ നോട്ടീസ് മാറ്റിവെച്ച് നടപടി നിർത്തിവെക്കുകയാണ് സ്പീക്കർ സുമിത്ര മഹാജൻ ആറു പ്രവൃത്തി ദിവസങ്ങളിൽ ചെയ്തത്.
എന്നാൽ, കോൺഗ്രസും സി.പി.എമ്മും ആർ.എസ്.പിയും നോട്ടീസ് നൽകിയതോടെ പിന്തുണക്കുന്നവരെ എണ്ണാൻ പറ്റില്ലെന്ന് പറയാൻ സ്പീക്കർക്ക് ഇനി പ്രയാസമുണ്ട്.എ.െഎ.എ.ഡി.എം.കെ സമരവുമായി മുന്നോട്ടുപോയാൽ അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ച ചെയ്യാൻ കഴിയുന്ന വിധം സമാധാനാന്തരീക്ഷത്തിനായി സർക്കാർ മുന്നിട്ടിറങ്ങേണ്ടി വരും. അതല്ലെങ്കിൽ അതിനുമാത്രമായി മറ്റൊരു സമ്മേളനം വിളിക്കണം. ഭരണകക്ഷിയുടെ താൽപര്യത്തിനൊത്തു മാത്രം നടപടി മുന്നോട്ടു നീക്കാൻ പറ്റില്ല.
അവിശ്വാസ പ്രമേയം ചർച്ചചെയ്യാൻ സമയം നിശ്ചയിച്ചാൽ, അതിെൻറ നടപടികൾ പൂർത്തിയാവുന്നതു വരെ സർക്കാറിന് നയപരമായ ഒരു തീരുമാനവും എടുക്കാൻ കഴിയില്ല.പ്രമേയം പാസാവില്ലെന്ന് ഉറപ്പാണെങ്കിൽക്കൂടി, നടപടിക്രമങ്ങൾ പാലിച്ചേ മതിയാവൂ. കാവേരി മാനേജ്മെൻറ് ബോർഡ് രൂപവത്കരിക്കണമെന്ന ആവശ്യവുമായാണ് എ.െഎ.എ.ഡി.എം.കെ നടുത്തള സമരം തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.