പശ്ചിമബംഗാളിൽ സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുള്ള സി.പി.എം ജില്ലാ സെക്രട്ടറിയെ വോട്ട് ചെയ്ത് പുറത്താക്കി പ്രതിനിധികൾ
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിൽ പാർട്ടി സെക്രട്ടറി മൃണാൾ ചക്രബർത്തിയെ വോട്ട് ചെയ്ത് പുറത്താക്കി പ്രതിനിധികൾ. സംസ്ഥാന നേതൃത്വം നിർദേശിച്ച ജില്ലാ സെക്രട്ടറിയേയാണ് പുറത്താക്കിയത്. നിലവിലെ ജില്ലാ സെക്രട്ടറിയായ മൃണാൾ തന്നെ തുടരട്ടെയെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. എന്നാൽ, ജില്ലാ സമ്മേളന പ്രതിനിധികൾ ഇത് അംഗീകരിക്കാൻ തയാറായില്ല.
ജില്ലാ സമ്മേളനത്തിനിടെ മൃണാൾ ചക്രബർത്തിയുടെ പ്രവർത്തനത്തിൽ ജില്ലാ പ്രതിനിധികൾ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. മോശം ആരോഗ്യം മൂലം അദ്ദേഹത്തിന് ശരിയായി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്നും സി.പി.എം പ്രതിനിധികൾ വിമർശിച്ചിരുന്നു. എന്നാൽ, വിമർശനങ്ങൾക്കിടയിലും ചക്രബർത്തിയെ തന്നെ ജില്ലാ സെക്രട്ടറിയാക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു.
74 അംഗ ജില്ലാകമിറ്റിയേയും ഇതോടൊപ്പം തെരഞ്ഞെടുത്തു. ഇതിനെ വിമർശിച്ച് 27 പ്രതിനിധികൾ രംഗത്തെത്തി. പാർട്ടി കേന്ദ്ര കമിറ്റി അംഗങ്ങളായ സൂജൻ ചക്രബർത്തിയും ശ്രീദിപ് ഭട്ടാചാര്യയും വോട്ടിങ് ഓഴിവാക്കണമെന്ന് അഭ്യർഥിച്ചു. തുടർന്ന് 25 പേർ പിന്മാറിയെങ്കിലും രണ്ട് പേർ അതിന് തയാറായില്ല. ഇതോടെയാണ് കമിറ്റിയിൽ വോട്ടെടുപ്പ് വന്നത്.
സാനാത് ബിശ്വാസ്, സോമൻ ചക്രബർത്തി എന്നിവരാണ് വോട്ടെടുപ്പിൽഉറച്ച് നിന്നത്. വോട്ടെണ്ണിയപ്പോൾ സാനാത് ബിശ്വാസ് മൃണാൾ ചക്രബർത്തിയെ തോൽപ്പിച്ചു.
അതേസമയം, സി.പി.എമ്മിൽ രണ്ട് ഘട്ടങ്ങളായി നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാ്ണ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതെന്ന പാർട്ടി സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞു. ആദ്യഘട്ടത്തിൽ ജില്ലാ കമിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കും. അവർ ചേർന്ന് ജില്ലാ സെക്രട്ടറിയെ തീരുമാനിക്കും. ഈ രീതിയിൽ നോർത്ത് 24 പർഗാന ജില്ലയിലും സെക്രട്ടറിയെ തെരഞ്ഞെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.