സി.പി.എം തടസം നിന്നു; യെച്ചൂരി രാജ്യസഭയിലെത്തില്ല
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിൽനിന്ന് രാജ്യസഭയിൽ എത്താനുള്ള സി.പി.എം ജനറൽ സെക്രട്ടറി സ ീതാറാം യെച്ചൂരിയുടെ സാധ്യത ഒരിക്കൽക്കൂടി അടച്ച് കേരള ഘടകം. രണ്ടുവട്ടം രാജ്യസഭാം ഗമായ ഒരാൾക്ക് മൂന്നാമതും അവസരം നൽകേണ്ട, ജനറൽ സെക്രട്ടറി പാർലമെൻറ് അംഗമാകുന്ന കീഴ്വഴക്കമില്ല, കോൺഗ്രസ് പിന്തുണയോടെ എം.പിയാകുന്നത് ഉചിതമല്ല എന്നീ കാരണങ്ങ ൾ ആവർത്തിച്ചാണ് അവസരം അടച്ചത്.
സി.പി.എമ്മിന് ലോക്സഭയിൽ മൂന്നും രാജ്യസഭയിൽ അഞ്ചും അംഗങ്ങളാണ് ഇപ്പോഴുള്ളത്. രാജ്യസഭയിൽ പാർട്ടി നേതാവായ ടി.കെ. രംഗരാജൻ ഏപ്രിലിൽ വിരമിക്കും. പശ്ചിമ ബംഗാളിൽ 26ന് രാജ്യസഭ തെരഞ്ഞെടുപ്പാണ്. അഞ്ച് ഒഴിവുണ്ട്. നാലെണ്ണം ഭരണകക്ഷിയായ തൃണമൂലിന് ലഭിക്കും. 28 എം.എൽ.എമാർ മാത്രമുള്ള സി.പി.എമ്മിന് ഒരാളെ വിജയിപ്പിക്കാനാവില്ല. 49 എം.എൽ.എമാരുടെ പിന്തുണ ആവശ്യമാണ്. സഹായിക്കാൻ കോൺഗ്രസ് തയാറാണ് താനും.
ഈ പശ്ചാത്തലത്തിൽ സി.പി.എം സംസ്ഥാന ഘടകം കേന്ദ്രനേതൃത്വത്തോട് സമ്മതം തേടി. മുൻകാലങ്ങളിൽനിന്ന് ഭിന്നമായി കേരള നേതൃത്വത്തിെൻറ വരുതിയിലാണ് കേന്ദ്രനേതൃത്വം. യെച്ചൂരിയെ ജയിപ്പിക്കാൻ കോൺഗ്രസ് സഹായം വേണ്ട എന്ന് 2017 ലെ രാജ്യസഭ തെരഞ്ഞെടുപ്പിൽ എടുത്ത തീരുമാനം തിരുേത്തണ്ട സാഹചര്യമില്ലെന്നാണ് കേരളത്തിൽനിന്ന് കേന്ദ്രനേതൃത്വത്തിലുള്ളവരുടെ പക്ഷം.
അഞ്ച് അംഗങ്ങളെങ്കിലും ഇല്ലാത്ത പാർട്ടികളെ സ്വതന്ത്രരുടെ ഗണത്തിലാണ് പാർലമെൻറിൽ പരിഗണിക്കുക. ചർച്ചകളിൽ സംസാരിക്കാൻ ചുരുങ്ങിയ സമയം മാത്രമാണ് കിട്ടുക എന്നതടക്കമുള്ള വിഷയങ്ങളാണ് ഇതുവഴി ഉണ്ടാവുക. രംഗരാജൻ വിരമിക്കുന്നതോടെ രാജ്യസഭയിൽ ഈ സ്ഥിതിയാകും സി.പി.എമ്മിന്.
യെച്ചൂരിയുടെ കാര്യത്തിൽ അടുത്ത ദിവസം നടക്കാനിരിക്കുന്ന പോളിറ്റ് ബ്യൂറോ യോഗമാണ് അന്തിമ തീരുമാനമെടുക്കുക. എന്നാൽ, കഴിഞ്ഞദിവസം നടന്ന പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ യോഗം അനൗപചാരികമായി നിലപാട് രൂപപ്പെടുത്തിയിട്ടുണ്ട്. 17 അംഗ പി.ബിയിൽ പങ്കെടുത്ത ഒമ്പതു പേരും യെച്ചൂരി സ്ഥാനാർഥിയാവുന്നത് എതിർത്തു. 2005 മുതൽ 2017 വരെ രാജ്യസഭാംഗമായിരുന്നു സീതാറാം യെച്ചൂരി.
മുൻലോക്സഭാംഗങ്ങളായ അർപ്പിത ഘോഷ്, ദിനേശ് ത്രിവേദി, സുഭദ്ര ബക്ഷി, മൗസം നൂർ എന്നിവരെ സ്ഥാനാർഥികളായി തൃണമൂൽ പ്രഖ്യാപിച്ചിട്ടുണ്ട്. സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാംഗം ഋതബ്രത ബാനർജിയുടെ കാലാവധി പൂർത്തിയാകുന്ന സീറ്റാണ് ബാക്കി. അത് തൃണമൂൽ ഒഴിച്ചിട്ടതും ശ്രദ്ധേയം. കോൺഗ്രസും സി.പി.എമ്മും ചേർന്നാൽ ഈ സീറ്റിൽ പൊതുസമ്മതനെ വിജയിപ്പിക്കാം. തൃണമൂൽ കോൺഗ്രസും കോൺഗ്രസും പൊതുസമ്മതനെ നിർത്തിയാൽ സി.പി.എം പരാജയപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.