Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ...

ബംഗാളിൽ സി.പി.എമ്മുമായി ധാരണക്ക്​ തയാറെന്ന്​ കോൺഗ്രസ്​

text_fields
bookmark_border
ബംഗാളിൽ സി.പി.എമ്മുമായി ധാരണക്ക്​ തയാറെന്ന്​ കോൺഗ്രസ്​
cancel

ന്യൂഡൽഹി: പശ്​ചിമബംഗാളിൽ സി.പി.എമ്മുമായി തെരഞ്ഞെടുപ്പ്​ ധാരണക്ക് തയാറെന്ന്​​ കോൺഗ്രസ്​. സഖ്യസാധ്യത നില നിൽ ക്കുന്നുവെന്ന്​ പശ്​ചിമബംഗാൾ പി.സി.സി അധ്യക്ഷൻ സോമേന്ദ്രനാഥ്​ മിത്ര പറഞ്ഞു. എന്നാൽ, തൃണമൂലുമായി സഖ്യത്തിനില ്ലെന്നും അദ്ദേഹം വ്യക്​തമാക്കി. രാഹുൽ ഗാന്ധി വിളിച്ചു ചേർത്ത പി.സി.സി അധ്യക്ഷൻമാരുടെ യോഗത്തിന്​ ശേഷമായിരുന്നു ​ മിത്രയുടെ പ്രതികരണം.

ഫെബ്രുവരി 25ന്​ അകം എല്ലാ സംസ്ഥാനങ്ങളും കോൺഗ്രസ്​ സ്ഥാനാർഥികളുടെ പട്ടിക നൽകണമെന്ന്​ രാഹുൽ നിർദേശിച്ചു. സിറ്റിങ്​ എം.എൽ.എമാർ തെരഞ്ഞെടുപ്പിൽ മൽസരിക്കേണ്ട​. റഫാൽ അഴിമതി മുഖ്യതെരഞ്ഞെടുപ്പ്​ വിഷയമാക്കണം. കാവൽക്കാരൻ കള്ളനാണെന്ന്​ ജനങ്ങളെ ബോധ്യപ്പെടുത്തണം. ഒരേ കുടുംബത്തിൽ നിന്ന്​ ഒന്നിലധകം സ്ഥാനാഥികളെ വേണ്ട. പ്രാദേശിക വിഷയങ്ങളേക്കാൾ മോദിയുടെ പരാജയത്തിന്​ പ്രാധാന്യം നൽകണമെന്നും രാഹുൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sitharam yechurimalayalam newsRahul Gandhi
News Summary - CPM-Congress deal in bengal election-india news
Next Story