മുർഷിദാബാദ് കലാപം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സി.പി.എം
text_fieldsകൊൽക്കത്ത: മുർഷിദാബാദ് ജില്ലയിൽ നടന്ന വർഗീയ കലാപത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നേട്ടങ്ങൾക്കായി അക്രമം ആസൂത്രണം ചെയ്യാൻ ഭരണകക്ഷിയായ ടി.എം.സിയും പ്രതിപക്ഷമായ ബി.ജെ.പിയും ഒത്തുകളിച്ചെന്ന് സി.പി.എം ആരോപിച്ചു.
തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങളിൽനിന്ന് പൊതുജനശ്രദ്ധ തിരിക്കാനായി ഇരു പാർട്ടികളും മത്സര വർഗീയതയിൽ ഏർപ്പെട്ടതായി സി.ഐ.ടി.യു നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ റാലിയെ അഭിസംബോധന ചെയ്ത പാർട്ടി സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ മുഹമ്മദ് സലിം ആരോപിച്ചു. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലായിരുന്നു റാലി.
വഖഫ് ഭേദഗതി നിയമത്തെ പരാമർശിച്ച് കേന്ദ്ര സർക്കാറിനെതിരെ സലിം രൂക്ഷമായ വിമർശനം അഴിച്ചുവിട്ടു. ഇതു ജനവഞ്ചനയാണ്. വഖഫ് ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ, മുർഷിദാബാദ് ഒഴികെ മറ്റൊരിടത്തും കലാപം നടന്നിട്ടില്ല. അതു ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതായി അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.