കോൺഗ്രസ് കോട്ട സംരക്ഷിക്കാൻ സി.പി.എം കാവൽ
text_fieldsബരിൽ മത്സരിക്കുന്ന പി.സി.സി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയുടെ വിജയം കോൺഗ്രസിനേക്കാൾ ഉറപ്പ് സി.പി.എമ്മിനാണ്. സംസ്ഥാനത്ത് മുഖ്യ ശത്രുവായ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) വിരുദ്ധ പോരാട്ടത്തിൽ അദ്ദേഹത്തിന്റെ വിജയം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും അവരാണ്.
അതിനായി എന്ത് സഹായത്തിനും പാർട്ടി കോൺഗ്രസിനൊപ്പമുണ്ട്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ചൗധരി നടത്തിയ റോഡ് ഷോയിൽ ത്രിവർണ പതാകയെക്കാൾ കൂടുതൽ ചുവന്ന പതാകകളായിരുന്നു പാറിക്കളിച്ചത്.
മണ്ഡലത്തിൽ മത്സരിക്കാത്തതിനാൽ കോൺഗ്രസ്, ടി.എം.സി ഓഫിസുകൾക്ക് ഏതാനും മീറ്റർ അകലെയുള്ള ജില്ല സി.പി.എം ഓഫിസ് തിരക്കുകളൊഴിഞ്ഞ് ശാന്തമാണ്. കേരളത്തിൽനിന്നു വന്നതാണെന്ന് അറിഞ്ഞപ്പോൾ മണ്ഡലത്തിലെ ജനവികാരവും കോൺഗ്രസുമായുള്ള സഖ്യം എത്രത്തോളം വിജയമെന്ന് വിശദീകരിക്കാൻ ഓഫിസ് സെക്രട്ടറി രഘുനന്ധിക്ക് തൽപര്യമേറെ.
ബഹ്റാംപുരിലെ വിജയം കോൺഗ്രസിന്റേതല്ലെന്നും ചൗധരിയുടെ വ്യക്തിപ്രഭാവത്തിന്റേതുമാണെന്നാണ് രഘുനന്ധിയും പാർട്ടി നേതാക്കളും പറയുന്നത്. ചൗധരി പാർട്ടി മാറി മത്സരിച്ചാലും വിജയിക്കും.
ഇടത് പാർട്ടികളുമായുള്ള സഖ്യം താഴത്തട്ടിലടക്കം ദൃഢമായതിനാൽ ഇക്കുറി ഭൂരിപക്ഷം വർധിക്കുമെന്നും അദ്ദേഹം പറയുന്നു. വോട്ടടുപ്പിൽ ബൂത്ത് പ്രവർത്തനങ്ങളിലും മറ്റു സഹകരണങ്ങളിലും സി.പി.എമ്മിന്റെ എല്ലാ സഹായവും കോൺഗ്രസിന് ലഭിക്കുമെന്ന് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം മുഹമ്മദ് ശരീഫും വ്യക്തമാക്കി.
രാഷ്ട്രീയ ബദ്ധവൈരിയായ അധീർ രഞ്ജൻ ചൗധരിയെ തോൽപിക്കാൻ, ക്രിക്കറ്റിൽ എല്ലാ അടവും പയറ്റി സ്വന്തം ടീമിനെ വിജയിപ്പിക്കുന്ന യൂസുഫ് പത്താനെയാണ് മമത കളത്തിൽ ഇറക്കിയത്. മമതയും ചൗധരിയും തമ്മിലുള്ള രാഷ്ട്രീയ വൈര്യമാണ് സംസ്ഥാനത്ത് ടി.എം.സി- കോൺഗ്രസ് സഖ്യം പരാജയപ്പെടുന്നതിലെത്തിയത്.
1999 മുതൽ മണ്ഡലം കുത്തകയാക്കിവെച്ചിരുക്കുന്ന ചൗധരിയെന്ന അധീരനെ തോൽപിക്കാൻ 66 ശതമാനത്തിലധികം മുസ്ലിം ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ ക്രിക്കറ്റിൽ ഓൾറൗണ്ടറായ ഗുജറാത്തുകാരൻ യൂസുഫ് പത്താനെ ഇറക്കി തിരിച്ചുപിടിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് മമത.
രാജ്യം അറിയപ്പെടുന്ന താരത്തെ മത്സരത്തിൽ ഇറക്കിയെങ്കിലും, മണ്ഡലത്തിൽ പതിച്ച പോസ്റ്ററുകളിലെ ചിത്രങ്ങളിൽ മമതയുടെയും മരുമകൻ അഭിഷേക് ബാനർജിയുടെയും ചിത്രങ്ങൾ മാത്രമാണ് കാണാനാവുക. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ ബഹുദൂരം മുന്നിലായിരുന്ന പത്താൻ അവസാനത്തിലെത്തിയപ്പോഴേക്കും കിതക്കുന്ന സ്ഥിതിലെത്തി.
എതിരാളികളെ അടിച്ചമർത്താനുള്ള ക്രിക്കറ്റിലെ മെഴ്വഴക്കം രാഷ്ട്രീയ അരങ്ങേറ്റത്തിൽ പ്രതിഫലിപ്പിക്കാൻ പത്താന് കഴിയുന്നില്ലെന്ന് പ്രചാരണ പരിപാടികളിൽ വ്യക്തമാണ്. ഇറക്കുമതിക്കാരനാണെന്ന മുദ്രകുത്തുന്നതിൽ കോൺഗ്രസ് വിജയിച്ചിട്ടുമുണ്ട്.
രാഷ്ര്ടീയത്തിൽ ഓൾറൗണ്ടറായ ചൗധരിക്ക് സ്വതസ്സിദ്ധമായ ശൈലിയിൽ ബംഗ്ലാ ഭാഷയിൽ തമാശ പറഞ്ഞും ടി.എം.സിയെയും ബി.ജെ.പിയേയും ഒരുപോലെ ആക്രമിച്ചും ആരോപണങ്ങൾ തടുത്തും വോട്ടർമാരെ കൈയിലെടുക്കാൻ സാധിക്കുന്നതും കാണാം.
പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായ ചൗധരിതന്നെയാണ് മറ്റു കോൺഗ്രസ് മണ്ഡലങ്ങളിലും സി.പി.എം സ്ഥാനാർഥികളുടെ പ്രചാരണത്തിനും ഓടുന്നത്. ദേശീയതലത്തിൽ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ മമതയെ പിണക്കാതിരിക്കാൻ രാഹുൽ ഗാന്ധി, പ്രിയങ്ക, ഖാർഗെ തുടങ്ങി ദേശീയ നേതൃത്വത്തിലാരെയും ബംഗാളിൽ കാണാനെയില്ല.
കോൺഗ്രസ് കോട്ടകളായിരുന്ന മാൾഡ, മുർശിദാബാദ്, ബീർഭൂം ജില്ലകൾ തൃണമൂൽ കോൺഗ്രസ് പിടിച്ചെടുത്തപ്പോഴും തകരാതെനിന്ന മണ്ഡലമാണ് ബഹ്റാംപുർ. മേയ് 13ന് നടക്കുന്ന നാലാംഘട്ടത്തിലാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.