മോദി സർക്കാറിനെ പ്രതിരോധിക്കൽ; യെച്ചൂരി വീണ്ടും രാജ്യസഭയിലെത്തിയേക്കും
text_fieldsകൊൽക്കത്ത: മോദി സർക്കാറിെൻറ നയങ്ങളെ ശക്തമായി പ്രതിരോധിക്കാനും പ്രതിപക്ഷത്തെ ഏ കോപിപ്പിക്കാനും ലക്ഷ്യമിട്ട് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വീണ്ടും രാജ ്യസഭാംഗമായേക്കും.
അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ ബംഗാളിൽനിന്ന് കോൺഗ ്രസ് പിന്തുണയോടെ യെച്ചൂരി മത്സരിക്കുമെന്നാണ് സൂചന. 2005-2017 കാലയളവിൽ രാജ്യസഭാംഗമാ യിരുന്ന യെച്ചൂരി കോൺഗ്രസ് പിന്തുണയോടെ മത്സരിക്കാൻ ഒരുങ്ങിയെങ്കിലും തുടർച്ചയായി മൂന്നു പ്രാവശ്യം രാജ്യസഭാംഗമാകാൻ പാടില്ലെന്ന സി.പി.എം നയത്തെ തുടർന്ന് പിന്തിരിയുകയായിരുന്നു. ഫെബ്രുവരിയിൽ ബംഗാളിൽനിന്ന് രാജ്യസഭയിലേക്ക് അഞ്ചു സീറ്റുകളാണ് ഒഴിവുള്ളത്. ഇതിൽ നാലും തൃണമൂൽ കോൺഗ്രസ് നേടും. ബാക്കി ഒരു സീറ്റിൽ കോൺഗ്രസ് പിന്തുണയോടെ യെച്ചൂരിയെ മത്സരിപ്പിക്കുകയാണ് ലക്ഷ്യം.
രാജ്യസഭാംഗമെന്ന നിലയിൽ മികച്ച ട്രാക്ക് റെക്കോഡാണ് യെച്ചൂരിക്കുള്ളതെന്നും രാജ്യം അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നുപോകുേമ്പാൾ അസാധാരണ നടപടികൾ വേണമെന്നും ബംഗാളിലെ മുതിർന്ന സി.പി.എം നേതാവ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ യെച്ചൂരിയേക്കാൾ മികച്ചൊരാൾ ഇല്ല. ചർച്ചകൾ മുന്നോട്ടുപോകുകയാണ്. കോൺഗ്രസിെൻറ പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട് -സി.പി.എം ബംഗാൾ ഘടകം വ്യക്തമാക്കി.
സീതാറാം യെച്ചൂരിയാണ് സ്ഥാനാർഥിയെങ്കിൽ പിന്തുണക്കുന്നതിൽ പ്രയാസമൊന്നുമില്ലെന്ന് ബംഗാളിലെ കോൺഗ്രസ് നേതാവും വ്യക്തമാക്കി. സി.പി.എം അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഋതബ്രത ബന്ദോപാധ്യായയുടെയും നാല് തൃണമൂൽ എം.പിമാരുടെയും കാലാവധിയാണ് പൂർത്തിയാകുന്നത്. ഋതബ്രതയെ 2017ൽ പാർട്ടി പുറത്താക്കി. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയതോടെ 1964നുശേഷം ആദ്യമായി പാർലമെൻറിൽ ബംഗാളിൽനിന്ന് സി.പി.എമ്മിന് പ്രതിനിധികളില്ലാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.