സി.പി.എം നേതാവ് മൃദുൾ ഡേ അന്തരിച്ചു
text_fieldsകൊൽക്കത്ത: മുതിർന്ന പത്ര പ്രവർത്തകനും എഴുത്തുകാരനും സി.പി.എം മുൻ കേന്ദ്ര കമ്മറ്റി അംഗവും പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന മൃദുൾ ഡേ (76) അന്തരിച്ചു. പാർട്ടി മുഖ പത്രമായ ഗണശക്തിയുടെ ചീഫ് റിപ്പോർട്ടറും പത്രാധിപ സമിതിയംഗവുമായി പ്രവർത്തിച്ചു. അർബുദ ബാദയെ തുടർന്ന് ചികിത്സയിലായിരുന്നു. ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
1947 ജൂൺ 9ന് ബംഗ്ലാദേശിൽപ്പെട്ട ചിറ്റഗോംഗിലാണ് മൃദുൾ ജനിച്ചത്. അച്ചൻ ഡോക്ടർ ജഗേഷ് ചന്ദ്ര ഡേ പ്രമുഖ സ്വാതന്ത്ര സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ഉന്നത പഠനത്തിനായി മൃദുൾ കൊൽക്കത്തയിലെത്തി. ഇവിടെ നിന്ന് ബിരുദം നേടിയ ശേഷം സിലിഗുരി ഉത്തര ബംഗാൾ സർവ്വ കലാശാലയിൽ നിന്ന് എം എസി പാസ്സായി. അവിടെ ഇടതുപക്ഷ വിദ്യാർത്ഥി രഷ്ട്രീയത്തിൽ സജീവമായി.
യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി യൂണിയൻ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടു. എഴുപതുകളിൽ ക്യാമ്പസുകളിലും പുറത്തും നിലനിന്നിരുന്ന കോഗ്രസ് ഗുണ്ടാ തേർവാഴ്ചയ്ചക്കെതിരെ പോരാടി. അക്രമത്തിനെതിരെ നടത്തിയ ചെറുത്തു നിൽപ്പിനെ തുടർന്ന് കള്ള കേസ്സിൽ കുടുക്കി അറസ്റ്റു ചെയ്തു. ഒരു മാസത്തിലധികം ജയിലിൽ കഴിഞ്ഞു.
ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന ഇടതുപക്ഷ തീവ്രാവദത്തിനെതിരെയും ക്യാമ്പസുകളിൽ പ്രചാരണം സംഘടിപ്പിച്ചു. 1970-ൽ സിപിഐ എം അംഗമായി . 1985-ൽ പാർടി സംസ്ഥാന കമ്മറ്റിയംഗമായി. 2001-ൽ സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുത്തു. 2008-ൽ കേന്ദ്ര കമ്മറ്റിയംഗമായി. 2022 കണ്ണൂരിൽ നടന്ന 23ാം പാർടി കോഗ്രസിൽ കേന്ദ്ര കമ്മറ്റിയിൽ നിന്ന് സ്വയം ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.