ത്രിപുരയില്‍ കോണ്‍ഗ്രസുമായി കൈകോർക്കാനൊരുങ്ങി സിപിഎം; പിബി യോഗത്തില്‍ ചര്‍ച്ച, തീരുമാനം സംസ്ഥാന തലത്തിൽ
text_fieldsത്രിപുരയില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി കൈകോർക്കാനൊരുങ്ങുകയാണ് സിപിഎം. രണ്ട് ദശകത്തോളം സംസ്ഥാനം ഭരിച്ച സിപിഎമ്മിന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ് ഭരണം നഷ്ടമായത്. അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിൽ വടക്കുകിഴക്കന്‍ സംസ്ഥാനം ഇത്തവണ തിരിച്ചു പിടിക്കാനുള്ള അടവുനയങ്ങൾ സ്വീകരിക്കുകയാണ് സിപിഎം. പുതിയ സാഹചര്യത്തിൽ സംസ്ഥാനത്ത് വിജയിക്കാന്‍ സ്വീകരിക്കേണ്ട നയങ്ങൾളെ കുറിച്ച് പിബി യോഗത്തിൽ ചർച്ച നടക്കുകയാണ്.
പിബിയിൽ നടക്കുന്ന ചർച്ചയുടെ തുടർച്ച അടുത്ത മാസം സിപിഎം ത്രിപുര സംസ്ഥാന കമ്മിറ്റിയിൽ നടക്കും. സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ പരാജയപ്പെടുത്താന്‍ കൂടുതല്‍ സീറ്റുകളില്‍ വിജയം നേടുന്നതിന് കോണ്‍ഗ്രസുമായി സഖ്യത്തിലെത്താമെന്നാണ് ഭൂരിഭാഗത്തിെൻറ നിലപാട്. ഇക്കാര്യത്തിൽ കോണ്‍ഗ്രസ് നേതൃത്വവുമായി ഒൗദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. സംസ്ഥാന തലത്തിൽ ചര്‍ച്ച പൂർത്തിയാക്കിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
മണിക് സര്‍ക്കാരിനെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണോയെന്നത് പിബി തീരുമാനിക്കും. 2018ലെ തെരഞ്ഞെടുപ്പില്‍ 60 അംഗ നിയമസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിജെപി സഖ്യം അധികാരത്തിലെത്തിയത്. 43 സീറ്റുകളിലാണ് വിജയിച്ചത്. സിപിഎമ്മിന് 15 സീറ്റുകളാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.