മിനിമം വേതനം 18,000 രൂപ, വയോജന പെൻഷൻ 6,000 രൂപ; സി.പി.എം പ്രകടന പത്രിക പുറത്തിറക്കി
text_fieldsന്യൂഡൽഹി: ആരോഗ്യ പരിരക്ഷ പൗരെൻറ അവകാശമാക്കുമെന്ന് സി.പി.എം. പ്രതിമാസ മിനിമം വേത നം 18,000 രൂപയിൽ കുറയില്ലെന്ന് ഉറപ്പുവരുത്തും. വയോജനങ്ങൾക്ക് 6,000 രൂപ പെൻഷൻ. റേഷൻകട കളിലൂടെ ദരിദ്രകുടുംബങ്ങൾക്ക് 35 കിലോഗ്രാം അരി. കാർഷിക വിളകൾക്ക് ഉൽപാദന ചെലവ ിെൻറ ഒന്നര ഇരട്ടി വില ഉറപ്പാക്കുമെന്നും സി.പി.എം പ്രകടന പത്രികയിൽ വാഗ്ദാനം. ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് സി.പി.എം മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങളുടെ പട്ടിക ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പാർട്ടി ആസ്ഥാനമായ എ.കെ.ജി ഭവനിൽ പുറത്തിറക്കിയത്.
ഭരണകൂടത്തിെൻറ സൈബർ നിരീക്ഷണം അവസാനിപ്പിക്കുമെന്നും രാജ്യദ്രോഹ നിയമം എടുത്തു കളയുമെന്നും വനിത സംവരണ ബിൽ നടപ്പാക്കുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തു. വർഗീയകലാപം തടയാൻ നിയമം കൊണ്ടുവരും. ആൾക്കൂട്ട അതിക്രമത്തിെൻറ ഇരകൾക്ക് നീതി; നഷ്ടപരിഹാരം.
തൊഴിലുറപ്പു പദ്ധതിയിലെ 100 ദിന പരിധി എടുത്തുകളയും. ആരോഗ്യമേഖലയിൽ സ്വകാര്യ ഇൻഷുറൻസ് സംവിധാനം അവസാനിപ്പിക്കും. പങ്കാളിത്തേതര പെൻഷൻ ലഭ്യമാക്കുകയും വയോജനങ്ങൾക്ക് മാന്യമായ ജീവിതം ഉറപ്പുവരുത്തുകയും ചെയ്യും. ചുരുങ്ങിയ കുടുംബ പെൻഷൻ 3,000 രൂപയാക്കും. ടെലികോം, ബി.പി.എൽ കുടുംബങ്ങൾക്ക് രണ്ടു രൂപ നിരക്കിൽ ഏഴു കിലോ അരി. അവശ്യ മരുന്നുകൾക്ക് നികുതി വേണ്ട. പട്ടിക വിഭാഗക്കാർക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം. ഇൻറർനെറ്റ് സേവനങ്ങളിൽ കുത്തക അനുവദിക്കില്ല.
ഡാറ്റയുടെ സ്വകാര്യത ഉറപ്പുവരുത്താൻ നിയമം നിർമിക്കും. മാധ്യമ നയം കൊണ്ടുവരും. രാജ്യദ്രോഹ നിയമം എടുത്തുകളയും. സമ്പന്നരുടെ നികുതി ഉയർത്തും. തെരഞ്ഞടുപ്പ് സംവിധാനം പരിഷ്കരിക്കും, പ്ലാനിങ് കമീഷൻ പുനഃസ്ഥാപിക്കും. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ഒാർഡിനൻസ് പിൻവലിക്കും. ന്യൂനപക്ഷങ്ങളുടെ അവകാശം ഉറപ്പുവരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.