സുപ്രീംകോടതി എക്‌സിക്യൂട്ടീവിന് വഴങ്ങി; രൂക്ഷവിമർശനവുമായി പ്രകാശ് കാരാട്ട്
text_fieldsന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ രുക്ഷ വിമർശനവുമായി സി.പി.എം മുൻ ജനറൽ സെക്രട്ടറിയും പി.ബി അംഗവുമായ പ്രകാശ് കാ രാട്ട്. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കാരാട്ട് സുപ്രീംകോടതിക്കെതിരെ വിമർശനമുന്ന യിച്ചത്. രാഷ്ട്രത്തിലെ എല്ലാ സ്ഥാപനങ്ങളിലും ഹിന്ദുത്വ പ്രത്യയശാസ്ത്രം നുഴഞ്ഞുകയറ്റം നടത്തുകയാണെന്നും സുപ് രീംകോടതിയും ഇതിൽനിന്ന,അന്യമല്ലെന്നും അദ്ദേഹം ലേഖനത്തിൽ കുറ്റപ്പെടുത്തി. ബാബറി ഭൂമി വിഷയത്തിലും ജമ്മു കശ്മീ രിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹരജികൾ കൈകാര്യം ചെയ്തതിലും സുപ്രീംകോടതിയുടെ നിലപാടുകളേയും കാരാട്ട് വിമർശിക്കുന്നു.
ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന കാലത്ത് പൗരന്മാരുടെ മൗലികാവകാശത്തെ ഉയർത്തിപ്പിടിക്കുന്നതിനു പകരം വിശ്വാസത്തിൻെറയും മറ്റും കാര്യങ്ങളിൽ ഭൂരിപക്ഷവാദത്തിന് സന്ധിചെയ്‌തുകൊണ്ട് സുപ്രീംകോടതി എക്‌സിക്യൂട്ടീവിന് വഴങ്ങിക്കൊടുത്തതായും പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിലാണ് സുപ്രീംകോടതിക്ക് ആദ്യ പരാജയം സംഭവിച്ചതെന്നും കാരാട്ട് ലേഖനത്തിൽ പറയുന്നു.
അടുത്തകാലത്ത് ജമ്മു കശ്‌മീരിലെ പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇടപെടുന്നതിൽ കോടതി പരാജയപ്പെട്ടു. ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയതിനെ തുടർന്ന് പൗരന്മാർക്കുമേൽ എർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്‌ത് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട ഒരപേക്ഷയിലും വിധി പറഞ്ഞിട്ടില്ലെന്ന് കാരാട്ട് ആരോപിക്കുന്നു.
കുട്ടികളെ തടവിലിട്ടതുപോലുള്ള ഗൗരവതരമായ ഹരജികളിൽ പോലും വാദംകേൾക്കൽ മാറ്റിവച്ചുകൊണ്ടിരിക്കുകയാണ്. പൗരന്മാരുടെ മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചുവെന്നും കാരാട്ട് കുറ്റപ്പെടുത്തി. തെറ്റായ നയങ്ങളിൽനിന്നു രക്ഷപ്പെടാൻ സർക്കാറിന് വഴിയൊരുക്കിക്കൊണ്ട് സുപ്രീംകോടതി ജുഡീഷ്യൽ ഒഴിഞ്ഞുമാറൽ നടത്തി. ഇലക്ടറൽ ബോണ്ടുകൾക്കെതിരായ കേസ് അതിന് ഉദാഹരണമാണ്.
എക്‌സിക്യൂട്ടീവിനോടുള്ള വിനയവും അവരെ ചോദ്യം ചെയ്യുന്നതിനുള്ള വൈമനസ്യവും വരുംദിവസങ്ങളിൽ ജുഡീഷ്യറിക്ക് ദോഷകരമാകുമെന്ന് കാരാട്ട് അഭിപ്രായപ്പെട്ടു. അയോധ്യയെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിൻെറ വിധിന്യായം ഭരണഘടനയിലെ മതനിരപേക്ഷ തത്വങ്ങൾക്കായി നിലകൊള്ളുന്നതിലുള്ള പരാജയമാണ് വെളിപ്പെടുത്തുന്നത്. വിധിയുടെ ആെക തുക വിശ്വാസത്തിനും വിശ്വാസപ്രമാണങ്ങൾക്കും പ്രാമുഖ്യം നൽകുന്നതാണ്. ഭൂരിപക്ഷ വാദത്തോടുള്ള ഈ സന്ധിചെയ്യൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. രാഷ്ട്രത്തിൻെറ മതനിരപേക്ഷ തത്വങ്ങളെ വെല്ലുവിളിക്കാൻ ഹിന്ദുത്വശക്തികൾക്ക് അത് കരുത്തുനൽകുമെന്നും കാരാട്ട് അഭിപ്രായപ്പെട്ടു. ശബരിമല യുവതി പ്രവേശന വിധി ഏഴംഗ ബെഞ്ചിന് വിട്ടതിലും സ്ത്രീകളുടെ അവകാശത്തേക്കാൾ വിശ്വാസത്തിനാണ് സുപ്രീംകോടതി പ്രാമുഖ്യം നൽകുന്നതെന്നും കാരാട്ട് കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.