സി.ബി.െഎ അന്വേഷണം നിയന്ത്രിക്കാൻ കേരളത്തിന് പി.ബി അനുമതി
text_fieldsന്യൂഡൽഹി: കേരളത്തിൽ സി.ബി.െഎ നേരിട്ട് കേസ് ഏറ്റെടുക്കുന്നത് നിയന്ത്രിക്കാൻ നിയമവശങ്ങൾ പരിശോധിച്ച് മുന്നോട്ടുപോകാമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ.
കേന്ദ്രം അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആവശ്യത്തിനായി ദുരുപയോഗം ചെയ്യുകയാണെന്ന് വിലയിരുത്തിയ പോളിറ്റ് ബ്യൂറോ സി.ബി.െഎ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തുകളയാൻ കേരളത്തിന് തീരുമാനിക്കാമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. പശ്ചിമ ബംഗാൾ സി.ബി.െഎ നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ സി.പി.എം നേരേത്ത രംഗത്തുവന്നിരുന്നു.
എന്നാൽ, കൂടുതൽ പ്രതിപക്ഷ സംസ്ഥാനങ്ങൾ നിയന്ത്രണവുമായി രംഗത്തുവന്നതോടെ നിലപാടിൽ മാറ്റമുണ്ടായി. ഒടുവിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.െഎ തിടുക്കത്തിൽ അന്വേഷണം ഏറ്റെടുത്തതാണ് കേരളത്തിൽ പൊതുസമ്മതം റദ്ദാക്കാനുള്ള തീരുമാനത്തിലെത്തിച്ചത്.
ടെലിവിഷൻ റേറ്റിങ്ങിൽ കൃത്രിമം കാണിച്ചതിൽ അർണബ് േഗാസ്വാമിക്കെതിരെയുള്ള കേസ് സി.ബി.െഎ ഏറ്റെടുത്തേതാടെ മഹാരാഷ്ട്ര സർക്കാറാണ് പൊതുസമ്മതം പിൻവലിച്ച ഒടുവിലെത്ത സംസ്ഥാനം. ഛത്തിസ്ഗഢ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളാണ് സി.ബി.െഎക്ക് നിയന്ത്രണം ഏർപ്പെടുത്തിയ മറ്റു സംസ്ഥാനങ്ങൾ.
ബി.ജെ.പി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാന സർക്കാറുകൾ ചെയ്തതുപോലെ കേരളത്തിലും സി.ബി.െഎ വിലക്ക് ഏർപ്പെടുത്തുന്നത് അനുകൂലിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.