ബി.ജെ.പിക്ക് മറുപടിയുമായി സി.പി.എം മാർച്ച്
text_fieldsന്യൂഡൽഹി: ബി.ജെ.പിയുടെ ജനരക്ഷായാത്രക്ക് മറുപടിയായി തലസ്ഥാനത്തെ ബി.ജെ.പി ആസ്ഥാനത്തേക്ക് സി.പി.എം മാർച്ച് നടത്തി. ആരോപണങ്ങൾക്ക് തക്ക മറുപടി നൽകുകയും ചെയ്തു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിർന്ന പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, വൃന്ദ കാരാട്ട്, ബി. രാഘവലു എന്നിവർ വി.പി. ഹൗസിൽനിന്ന് അശോക റോഡിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് ഒന്നര കിലോമീറ്റർ മാർച്ച് നയിച്ചു. ഒാഫിസിന് മുന്നിൽ വാരകൾ അകലെ പൊലീസ് ബാരിക്കേഡ് നിരത്തി മാർച്ച് തടയുകയായിരുന്നു.
അമിത് ഷായുടെ മകനെതിരായ അഴിമതി ആരോപണത്തിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി ശ്രമമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത സീതാറാം യെച്ചൂരി പറഞ്ഞു. മൂന്നുവർഷം അധികാരത്തിലിരുന്നിട്ടും മോദി സർക്കാർ ഒരു വാഗ്ദാനവും പാലിച്ചിട്ടില്ല. അതേസമയം, പശു സംരക്ഷണത്തിെൻറ പേരിൽ സ്വകാര്യസേനയുണ്ടാക്കി ദലിതരെയും മുസ്ലിംകളെയും ആക്രമിക്കുന്നു. റോമിയോ സ്ക്വാഡ് രൂപവത്കരിച്ച് ആളുകൾ എന്ത് വസ്ത്രം ധരിക്കണം, ആരോട് സംസാരിക്കണം എന്നൊക്കെ നിർദേശിക്കുന്നു.
കേരളത്തിൽ അക്രമം ആരംഭിച്ചത് ആർ.എസ്.എസും ബി.ജെ.പിയുമാണ്. 191 സി.പി.എം പ്രവർത്തകരെയാണ് ആർ.എസ്.എസുകാർ കേരളത്തിൽ കൊലപ്പെടുത്തിയത്. 2000- 2017 വരെ 85 പേരെ കൊലചെയ്തു -യെച്ചൂരി പറഞ്ഞു. കടകൾ അടച്ച് സ്വയം ഹർത്താൽ നടത്തി ജനരക്ഷായാത്രയെ കണ്ണൂരിൽ ജനങ്ങൾ തള്ളിയെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ബി.ജെ.പി യാത്ര കഴിഞ്ഞശേഷം സി.പി.എം വസ്തുത വിശദീകരിച്ച് ജനങ്ങൾക്കരികിലേക്ക് ചെല്ലും. അപ്പോൾ കാണാം ജനങ്ങൾ ആരോടൊപ്പമെന്ന്.
െപഹ്ലുഖാനെയും ജുനൈദിനെയും മുഹമ്മദ് അഖ്ലാഖിനെയും കൊന്നതുപോലെ കേരളത്തിൽ സംഘ്പരിവാറിന് ഒരാളെയും കൊലപ്പെടുത്താൻ കഴിയില്ല -അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥ് കേരളത്തിലെ ആശുപത്രികളും റോഡുകളും സ്കൂളുകളും ജനങ്ങളുടെ െഎക്യവും കണ്ട് മനസ്സിലാക്കി അതിൽനിന്ന് പഠിക്കണമെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജോഗീന്ദർ ശർമ, അശോക് ധാവ്ലേ, പുഷ്പിന്ദർ സിങ് ഗ്രേവൽ, ആർ. അരുൺ കുമാർ എന്നിവരും മാർച്ചിന് നേതൃത്വം നൽകി.
കേന്ദ്രമന്ത്രിമാരെ ഇറക്കി ബി.ജെ.പിയുടെ സി.പി.എം ഒാഫിസ് മാർച്ച്
ന്യൂഡൽഹി: കേരളത്തിൽ ലക്ഷ്യംതെറ്റിയ ജനരക്ഷായാത്ര ഡൽഹിയിൽ പൊലിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെ വരെ ഇറക്കി ബി.ജെ.പി.
സി.പി.എമ്മിന് എതിരായ രാഷ്ട്രീയസമരത്തിെൻറ ഭാഗമായി കേന്ദ്രമന്ത്രി കിരൺ റിജിജുവിനെയാണ് ദേശീയ നേതൃത്വം രംഗത്തിറക്കിയത്. സാധാരണഗതിയിൽ രാഷ്ട്രീയ നേതാക്കളാണ് ഇത്തരം പരിപാടികളിൽ പെങ്കടുക്കുക. എന്നാൽ, എ.കെ.ജി ഭവന് നേരെ കേരളത്തിൽ ബി.ജെ.പി യാത്ര അവസാനിക്കുന്നതുവരെ നടത്തുന്ന മാർച്ച് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തത് മന്ത്രിയാണ്. മന്ത്രിയുടെ നടപടിയും സി.പി.എമ്മിന് എതിരെ നടത്തിയ ആരോപണവും ഇതിനകംതന്നെ വിവാദമായി. മറ്റൊരു കേന്ദ്ര സഹമന്ത്രി വി.കെ. സിങ്ങും ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു.
ദേശവിരുദ്ധ ചിന്താഗതിയുള്ള പാർട്ടിയാണ് സി.പി.എം എന്നാണ് റിജിജു ആരോപിച്ചത്. കോൺഗ്രസാണ് കേന്ദ്രത്തിൽ ഭരണത്തിലെങ്കിൽ കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിെൻറ രാഷ്ട്രീയ അക്രമം പൊറുപ്പിക്കാനാവിെല്ലന്ന് പറഞ്ഞ അദ്ദേഹം, ഇതിനുള്ള മറുപടി ജനങ്ങളെ ബോധവത്കരിക്കലാണെന്നും ചൂണ്ടിക്കാട്ടി. കൊലപാതകങ്ങളിലൂടെ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ് സി.പി.എം. തങ്ങൾ അതിനെ ഭയപ്പെടുന്നില്ല. ഉദ്ഘാടനത്തിനുശേഷം സെൻട്രൽ ഡൽഹിയിലെ മഹാദേവ് റോഡിൽനിന്ന് ബി.ജെ.പി പ്രവർത്തകർ എ.കെ.ജി ഭവനിലേക്ക് പ്രതീകാത്മകമായി ശവയാത്ര നടത്തി. സി.പി.എം ഒാഫിസിന് സമീപത്ത് പൊലീസ് ബാരിക്കേഡുകൾവെച്ച് തടെഞ്ഞങ്കിലും പ്രവർത്തകർ അത് മറികടക്കാൻ ശ്രമിച്ചതോടെ വെള്ളം ചീറ്റേണ്ടിവന്നു.
ബംഗളൂരുവിലും ബി.ജെ.പി റാലി
ബംഗളൂരു: നഗരത്തിലെ സി.പി.എം ഓഫിസ് ഉപരോധിക്കാനുള്ള ബി.ജെ.പി പ്രവർത്തകരുടെ ശ്രമം പൊലീസ് വിഫലമാക്കി. ബസവനഗുഡിയിലെ സി.പി.എം ഓഫിസിലേക്ക് റാലിയുമായെത്തിയ സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ, മുതിർന്ന നേതാക്കളായ ശോഭ കരന്തലാജെ, ആർ. അശോക് ഉൾപ്പെടെയുള്ള പാർട്ടി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.കേരളത്തിൽ സി.പി.എമ്മിെൻറ അക്രമ രാഷ്ട്രീയത്തിനെതിരെ നടത്തുന്ന ജനരക്ഷാ യാത്രക്ക് പിന്തുണയുമായാണ് തിങ്കളാഴ്ച റാലിയും ഉപരോധ സമരവും സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.