ന്യൂനപക്ഷ പീഡനത്തിനെതിരെ സി.പി.എം പ്രതിഷേധദിനം ആചരിക്കും
text_fieldsന്യൂഡൽഹി: ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം രാജ്യത്ത് വർധിച്ചു വരുന്നതിൽ സി.പി.എം പോളിറ്റ് ബ്യൂറോ ഉത്കണ്ഠ പ്രകടിപ്പിച്ചു.
ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളും മതനിരേപക്ഷതയും അപകടപ്പെടുത്തി ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണത്തിനെതിരെ പ്രതിഷേധ ദിനം ആചരിക്കാൻ പോളിറ്റ് ബ്യൂറോ പാർട്ടി ഘടകങ്ങൾക്ക് നിർദേശം നൽകി.
സർക്കാറിെൻറ പിന്തുണയുള്ള വലതുപക്ഷ സംഘങ്ങൾക്ക് ഇത്തരം കുറ്റകൃത്യങ്ങൾക്ക് ശക്തി പകർന്നു കിട്ടിയിരിക്കുകയാണ്.
ഇരകളെ സംരക്ഷിക്കേണ്ട സർക്കാർ കാടൻ നിയമങ്ങൾ ചുമത്തി അവരെ ശിക്ഷിക്കുകയാണ്. സംസ്ഥാന ഭരണകൂടത്തിെൻറ സംരക്ഷണത്തോടെയാണ് അടുത്ത കാലത്ത് ത്രിപുരയിലും അസമിലും ആക്രമണങ്ങൾ നടന്നത്. അതുമായി ബന്ധപ്പെട്ട വാർത്ത നൽകുന്നവരെക്കൂടി യു.എ.പി.എ പ്രകാരം കുടുക്കുന്നു. യു.പിയിൽ മുസ്ലിംകൾക്കെതിരെ ദേശരക്ഷ നിയമപ്രകാരം കേസെടുക്കുന്നത് പതിവായി. നിരവധി വ്യാജ ഏറ്റുമുട്ടലുകളും നടക്കുന്നു. ഹരിയാനയിലെ ഗുഡ്ഗാവിൽ പ്രാർഥന നടത്താനുള്ള മൗലികാവകാശം പോലും നിഷേധിക്കപ്പെട്ടു. ഇക്കൊല്ലം സെപ്റ്റംബർ വരെ രാജ്യത്ത് െെക്രസ്തവരെ ആക്രമിച്ച 300 സംഭവങ്ങളുണ്ടായെന്ന് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
അതു തുടരുകയുമാണ്. പരാതി കൊടുത്താൽ നടപടിയില്ല. ഈ കേസുകളിൽ അധികവും ദലിത്, ആദിവാസി വിഭാഗങ്ങൾക്കു േനരെയാണ്.
ചർച്ച് തകർത്ത സംഭവങ്ങൾ പലതുണ്ട്. ഒരു വർഷമായി സമരം തുടരുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഈ മാസം 26ന് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഡൽഹിയുടെ അതിർത്തി കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനും പി.ബി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.