Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത്രിപുരയിൽ...

ത്രിപുരയിൽ ബി.ജെ.പിയ​ുടെ ​ഡബിൾ എഞ്ചിൻ ട്രബിൾ എൻജിനാകും-സി.പി.എം

text_fields
bookmark_border
congress cpm 24721
cancel

അഗർത്തല: ​ത്രിപുരയിൽ ബി.ജെ.പി ഭരണത്തിന് ഈ തെരഞ്ഞെടുപ്പോടെ തിരശ്ശീല വീഴുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി. ഇത്തവണ ബി.ജെ.പിയ​ുടെ ​ഡബിൾ എഞ്ചിൻ ട്രബിൾ എൻജിനാകും. ശരിക്കും ബി​.ജെ.പി ഭരണം നാടി​ന് ഏറെ അസ്വസ്ഥതകളാണ് സമ്മാനിച്ചത്. ക്രമസമാധാന നില പാടെ തകർന്നു. പ്രചാരവേളയിൽ മനസിലാക്കാൻ കഴിഞ്ഞത് ജനം മടുത്ത് കഴിഞ്ഞുവെന്നാണ്. ത്രിപുരയിൽ കോൺഗ്രസുമായുണ്ടാക്കിയ ധാരണ ഗുണം ചെയ്യും. തികഞ്ഞ ആത്മവിശ്വാസത്തിലാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്നും ജിതേന്ദ്ര ചൗധരി പറഞ്ഞു.

ത്രിപുരയിൽ നാളെയാണ് തെരഞ്ഞെടുപ്പ്. ഇന്ന് നിശബ്ദ പ്രചാരണമാണ്. അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതി​​െൻറ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്. സംഘർഷ മേഖലകളായ ബിശാൽഘട്ട്, ഉദയ്പൂർ,മോഹൻപൂർ അടക്കമുള്ള ഇടങ്ങളിൽ അർധ സൈനിക വിഭാഗത്തെ വിന്യസിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് നടത്തിപ്പിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെടൽ നടത്തുന്നുവെന്ന് ആരോപിച്ച് സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സംസ്ഥാന തെരഞ്ഞെടുപ്പ് അതോറിറ്റി അംഗങ്ങളുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അമിത് ഷാ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം. അ​ക്രമങ്ങൾക്ക് പിന്നിൽ ഭരണകക്ഷിയായ ബി.ജെ.പിയാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. ഇക്കഴിഞ്ഞ ഡിസംബറിനുശേഷം നടന്ന ആക്രമണങ്ങളിൾ രണ്ട് പ്രതിപക്ഷ അനുഭാവികൾ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിക്കുകയാണ്. ആക്രമണത്തിന്റെയും ഭീഷണിയുടെയും ഭീഷണിയുടെയും പരാതികൾ ഉണ്ടെങ്കിലും, സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് നടത്താൻ കഴിയുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കിരൺ ഗിറ്റെ പറഞ്ഞു. മുൻകാലങ്ങളിലേത് പോലെ 90 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാനത്ത് 3,328 വോട്ടിംഗ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMbjpTripura Election 2023
News Summary - CPM says that BJP will lose in Tripura
Next Story