ബി.ജെ.പിയെ പരാജയപ്പെടുത്തൽ മുഖ്യലക്ഷ്യം –പി.ബി; കോൺഗ്രസുമായി നേരേത്തയുള്ള സമീപനം തുടരും
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തിൽ കോൺഗ്രസുമായി നേരേത്തയുള്ള സമീപനം തുടരുമെന്ന് രണ്ടുദിവസംനീണ്ട പോളിറ്റ് ബ്യൂറോ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ യെച്ചൂരി സൂചന നൽകി. കോൺഗ്രസുമായി തൊട്ടുകൂടായ്മ ഉണ്ടോ എന്ന ചോദ്യത്തിന് തമിഴ്നാട്, അസം തെരഞ്ഞെടുപ്പുകളിൽ നിങ്ങൾ കണ്ടതല്ലേ എന്നായിരുന്നു പ്രതികരണം.
ബി.ജെ.പിക്കെതിരായ വോട്ടുകൾ സമാഹരിക്കാനായി പ്രവർത്തിക്കും. അതത് സംസ്ഥാന സാഹചര്യം അനുസരിച്ച് ബി.ജെ.പിവിരുദ്ധ പാർട്ടികളുമായി സഖ്യ തീരുമാനം എടുക്കും. സ്വതന്ത്ര രാഷ്ട്രീയ ഇടപെടലുകൾക്കുള്ള കരുത്ത് വർധിപ്പിക്കുക എന്നതാണ് സി.പി.എം ലക്ഷ്യം. ഇടതുപക്ഷ ആശയങ്ങളിൽ ഊന്നിയുള്ള പ്രതിപക്ഷഐക്യത്തിന് ശ്രമിക്കും -യെച്ചൂരി വിശദീകരിച്ചു.
ലഖിംപുർ ക്രൂരതക്ക് പിന്നിലുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. എയർ ഇന്ത്യ ടാറ്റക്ക് വിറ്റതല്ല, ടാറ്റക്കുള്ള മോദി സർക്കാറിെൻറ സമ്മാനമാണ്. പൂജ, ദീപാവലി തുടങ്ങിയ ഉത്സവങ്ങളെ മുൻനിർത്തി വാക്സിനേഷൻ തോത് വർധിപ്പിക്കണം. കേന്ദ്ര സർക്കാറിെൻറ നിരുത്തരവാദപരമായ പ്രവൃത്തിമൂലം ജനങ്ങൾ ഉയർന്നവില കൊടുത്ത് വൈദ്യുതി വാങ്ങേണ്ട ഗതികേടിലെത്തിയിരിക്കുകയാണ്. പെട്രോളിയം ഉൽപന്നങ്ങളുടെ കേന്ദ്ര എക്സൈസ് നികുതി ഉടൻ പിൻവലിക്കണം -പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.