Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിൽ സി.പി.എമ്മിന്...

ബിഹാറിൽ സി.പി.എമ്മിന് രണ്ട് സീറ്റിൽ വിജയം; സി.പി.ഐ(എം.എൽ) ഒമ്പത് സീറ്റിൽ

text_fields
bookmark_border
ബിഹാറിൽ സി.പി.എമ്മിന് രണ്ട് സീറ്റിൽ വിജയം; സി.പി.ഐ(എം.എൽ) ഒമ്പത് സീറ്റിൽ
cancel
camera_alt

അജയ് കുമാർ, ഡോ. സത്യേന്ദ്ര യാദവ് എന്നിവർ 

പാട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്‍റെ രണ്ട് സ്ഥാനാർഥികൾക്ക് വിജയം. മഹാസഖ്യത്തിന്‍റെ സ്ഥാനാർഥിയായി മത്സരിച്ച ഡോ. സത്യേന്ദ്ര യാദവ് മഞ്ചി മണ്ഡലത്തിലും അജയ് കുമാർ വിഭൂതിപൂർ മണ്ഡലത്തിലുമാണ് വിജയിച്ചത്. സി.പി.ഐ(എം.എൽ) ഒമ്പത് സീറ്റിൽ വിജയിച്ചു.

മഞ്ചിയിൽ 25,386 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഡോ. സത്യേന്ദ്ര യാദവ് വിജയിച്ചത്. 2015 തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ വിജയ് ശങ്കർ ദുബെ 8866 വോട്ടിന് ഇവിടെ ജയിച്ചിരുന്നു.

വിഭൂതിപൂരിൽ അജയ് കുമാർ 40,496 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ജെ.ഡി.യുവിന്‍റെ രാം ബാലക് സിങ്ങിനെ തോൽപ്പിച്ചത്. 2015ലെ തെരഞ്ഞെടുപ്പിൽ 17,235 വോട്ടിന് രാം ബാലക് സിങ് വിജയിച്ച മണ്ഡലമാണിത്.

സി.പി.ഐ ഒരു സീറ്റിൽ വിജയിച്ചിട്ടുണ്ട്. രണ്ട് സീറ്റിൽ മുന്നിലുമാണ്. ബക്രി മണ്ഡലത്തിൽ 777 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സി.പി.ഐയുടെ സൂര്യകാന്ത് പാസ്വാൻ ജയിച്ചത്. ബി.ജെ.പിയുടെ രാംശങ്കർ പാസ്വാനെയാണ് പരാജയപ്പെടുത്തിയത്.

സി.പി.ഐ (എം.എൽ) ഒമ്പത് സീറ്റിൽ വിജയിച്ച് വൻ കുതിപ്പ് നടത്തി. മൂന്ന് സീറ്റിൽ മുന്നിട്ടുനിൽക്കുകയുമാണ്. 19 സീറ്റുകളിലാണ് സി.പി.ഐ(എം.എൽ) മത്സരിച്ചത്. സി.പി.ഐ ആറ് സീറ്റിലും സി.പി.എം നാല് സീറ്റിലുമാണ് മത്സരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpmbihar election 2020
Next Story