ഡൽഹിയിൽ പടക്കം നിരോധിച്ചു
text_fieldsന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം മോശം അവസ്ഥയിൽ നിന്നും ഗുരുതരാവസ്ഥയിലേക്ക് പോകുന്ന സാഹചര്യത്തിൽ പടക്ക നിർമാണം, വിൽപന, ശേഖരിച്ച് വെക്കൽ, ഉപയോഗം തുടങ്ങിയവക്ക് ഡൽഹിയിൽ നിരോധനം.
ജനുവരി ഒന്നുവരെയാണ് ഡൽഹി സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. മുൻവർഷങ്ങളിൽ ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ, ഡൽഹിയിൽ അന്തരീക്ഷ മലിനീകരണ തോത് ഗുരുതരമായ സ്ഥിതിയിലേക്ക് പോകാറുണ്ട്. ഇതു മുന്നിൽ കണ്ടാണ് നിരോധനം. മുൻവർഷങ്ങളിലും നിരോധനമുണ്ടായിരുന്നെങ്കിലും നിയമം ലംഘിച്ച് വ്യാപകമായി ഉപയോഗിക്കാറുണ്ടായിരുന്നു.
ഇത്തവണ ശക്തമായ നടപടി സീകരിക്കാൻ ഡൽഹി മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.