ക്രീമിെലയർ പരിധി എട്ടു ലക്ഷമാക്കി ഉയർത്തി
text_fieldsന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങൾക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും മുൻഗണന ലഭിക്കുന്നതിനുള്ള ക്രീമിെലയർ പരിധി എട്ടു ലക്ഷമായി വർധിപ്പിച്ച് ഉത്തരവിറങ്ങി. ബുധനാഴ്ചയാണ് ക്രീമിെലയർ പരിധി വർധിപ്പിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഇനി മുതൽ വാർഷിക വരുമാനം എട്ടു ലക്ഷം രൂപ വരെയുള്ളവർക്ക് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കും. നേരത്തെ ഇതിെൻറ പരിധി ആറ് ലക്ഷമായിരുന്നു.
1993ൽ ഒരു ലക്ഷം രൂപയായിരുന്നു ക്രീമിെലയർ പരിധി. പിന്നീട് മൂന്ന് തവണയായി വർധിപ്പിച്ചാണ് 2013ൽ ആറ് ലക്ഷം വരെ എത്തിയത്. അതാണ് ഇപ്പോൾ എട്ടുലക്ഷമാക്കി ഉയർത്തിയത്. ഒ.ബി.സി വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മുൻഗണന ലഭിക്കുന്നതിനു വേണ്ടിയാണ് ക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകുന്നത്.
ക്രീമിലെയർ പരിധി ഉയർത്തുന്നതിന് അംഗീകാരം ലഭിച്ചിട്ടുെണ്ടന്ന് നേരത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചിരുന്നു. ദേശീയ പിന്നാക്ക കമീഷന് ഭരണഘടനാ പദവി നൽകണമെന്നാവശ്യപ്പെടുന്ന ബിൽ സർക്കാർ പാർലമെൻറിൽ മുമ്പ് അവതരിപ്പിച്ചിരുന്നു. താഴെ തട്ടിലുള്ളവർക്ക് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുൻഗണന ലഭിക്കുന്നതിന് കൂടുതൽ സഹായകരമാകാൻ ഒ.ബി.സിെയ വീണ്ടും തരം തിരിക്കണമെന്നും അതിന് ഭരണഘടനയുെട 340 ാം വകുപ്പ് പ്രകാരം ഒരു കമീഷൻ രൂപീകരിക്കണമെന്നും ബില്ലിൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.