വസ്ത്രമഴിച്ച് പരിശോധന: പ്രതിഷേധവുമായി സ്പൈസ് ജെറ്റ് എയർഹോസ്റ്റസുമാർ
text_fieldsചെന്നൈ: സുരക്ഷ ജീവനക്കാർ വസ്ത്രമഴിച്ച് പരിശോധിച്ചതിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ എയർഹോസ്റ്റസുമാരുടെ പ്രതിഷേധം. സ്പൈസ് ജെറ്റ് എയർ ഹോസ്റ്റസുമാരാണ് സ്വന്തം കമ്പനിയുടെ സുരക്ഷ ജീവനക്കാർ വസ്ത്രമഴിച്ച് പരിശോധിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി വസ്ത്രമഴിച്ച് പരിശോധിച്ചുെവന്നാണ് എയർ ഹോസ്റ്റസുമാരുടെ ആരോപണം. ഹാൻഡ്ബാഗിൽ നിന്ന് സാനിറ്ററി നാപ്കിനുകൾ വരെ എടുത്ത് മാറ്റാൻ ആവശ്യപ്പെട്ടുവെന്നും ഇവർ ആരോപിച്ചു. വിമാനത്തിൽ നൽകുന്ന ഭക്ഷണത്തിന് പണം വാങ്ങുന്നുണ്ടെന്ന സംശയെത്ത തുടർന്നാണ് കമ്പനി പരിശോധന നടത്തിയതെന്ന് സ്പൈസ് ജെറ്റിലെ കാബിൻ ക്രൂ പ്രതികരിച്ചു. വിമാനത്തിൽ നിന്ന് സാധനങ്ങൾ കാണാതാവുന്നതിൽ ജീവനക്കാർക്ക് പങ്കുണ്ടെന്ന് വിമാന കമ്പനി സംശയിക്കുന്നതായും സ്പൈസ് ജെറ്റ് എയർഹോസ്റ്റസുമാർ ആരോപിക്കുന്നു.
അതേ സമയം, നിയമപരമായി മാത്രമേ ജീവനക്കാരെ പരിശോധിച്ചിട്ടുള്ളുവെന്നാണ് സ്പൈസ് ജെറ്റ് നൽകുന്ന വിശദീകരണം. സ്ത്രീകൾ തന്നെയാണ് എയർഹോസ്റ്റസുമാരെ പരിശോധിച്ചത്. എല്ലാ വിമാന കമ്പനികളും ഇത് നടത്താറുണ്ടെന്നും കമ്പനി വിശദീകരിക്കുന്നു. എയർ ഹോസ്റ്റസുമാരുടെ പ്രതിഷേധത്തെ തുടർന്ന് സ്പൈസ് ജെറ്റിെൻറ കൊളംബോ വിമാനം വൈകിയെന്ന് റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.