ഗൂഗ്ളിൽ ഇന്ത്യക്കാർ തിരഞ്ഞത് ക്രിക്കറ്റ് ലോകകപ്പ്; വ്യക്തി അഭിനന്ദൻ വർധമാൻ
text_fieldsക്രിക്കറ്റ് കഴിഞ്ഞേയുള്ളൂ ഇന്ത്യൻ പൊതുമനസ്സിന് മറ്റുള്ളതെല്ലാം. അത് തെരഞ്ഞെടുപ്പായാലും സിനിമയായാലും. ഗൂഗ്ളിൽ ഈ വർഷം ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞതും ക്രിക്കറ്റ് തന്നെ. ബുധനാഴ്ച ഗൂഗ്ൾ പുറത്തുവിട്ട പട്ടികയിൽ ഒന്നാമത് ഐ.സി.സി ലോകകപ്പ് ക്രിക്കറ്റാണ്.
രണ്ടാമത് ലോക്സഭ തെരഞ്ഞെടുപ്പും മൂന്നാമത് ചന്ദ്രയാൻ-2 വിക്ഷേപണവും. വ്യക്തികളിൽ ഒന്നാമത് പാക് സേനയുടെ പിടിയിലകപ്പെട്ട ഭാരതീയ വായു സേനയിലെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനാണ്. ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറും ക്രിക്കറ്റ്താരം യുവരാജ് സിങ്ങുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.
വാർത്ത ഇനങ്ങളിൽ ലോക്സഭ തെരഞ്ഞെടുപ്പ്, ചന്ദ്രയാൻ-2 എന്നിവക്ക് പിറകിൽ ഭരണഘടനയുടെ 370ാം വകുപ്പാണ്. സിനിമകളിൽ കബീർ സിങ്, ഗല്ലി ബോയ്, മിഷൻ മംഗൾ. കായികത്തിൽ പ്രോ കബഡി ലീഗാണ് രണ്ടാമത്. തെരുവിൽ നിന്നെത്തി ചലച്ചിത്ര പിന്നണി ഗായികയായി ആസ്വാദകരുടെ മനം കവർന്ന റാനു മരിയ മൊണ്ടലാണ് പുതുതായി ഗൂഗ്ളിൽ തിരഞ്ഞവരിൽ മുന്നിൽ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.