വിദ്യാഭ്യാസമുള്ളവർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞത് കുറ്റമോ- അരവിന്ദ് കെജ്രിവാൾ
text_fieldsവിദ്യാഭ്യാസമുള്ളവർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ അധ്യാപകനെ അൺഅക്കാദമി പുറത്താക്കിയ സംഭവത്തിൽ പ്രതികരിച്ച് അരവിന്ദ് കെജ്രിവാൾ. വിദ്യാഭ്യാസം ഉള്ളവർക്ക് വോട്ട് ചെയ്യാൻ പറയുന്നത് തെറ്റാണോ എന്ന് കെജ്രിവാൾ ചോദിച്ചു.
നിരക്ഷരരെ വ്യക്തിപരമായി ബഹുമാനിക്കുന്നു. പക്ഷേ ജനപ്രതിനിധികൾക്ക് നിരക്ഷരരാകാൻ കഴിയില്ല. ഇത് ശാസ്ത്ര സാങ്കേതിക വിദ്യയുടെ കാലഘട്ടമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കാൻ നിരക്ഷരായ ജനപ്രതിനിധികൾക്ക് കഴിയില്ലെന്നും കെജ്‌രിവാൾ അഭിപ്രായപ്പെട്ടു.
പേരുകൾ മാറ്റുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയക്കാർക്ക് വോട്ട് ചെയ്യരുതെന്നും പകരം ശക്തമായ വിദ്യാഭ്യാസ പശ്ചാത്തലമുള്ള വ്യക്തികളെ തിരഞ്ഞെടുക്കണമെന്നും വിദ്യാർഥികളോട് പറഞ്ഞ അധ്യാപകനായ കരൺ സാങ്‍വാനെയാണ് അൺഅക്കാദമി പുറത്താക്കിയത്.
വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള വേദിയല്ല ക്ലാസ് മുറികളെന്നും സാങ്‍വാൻ കരാർ ലംഘിച്ചുവെന്നും അതിനാലാണ് പുറത്താക്കുന്നതെന്നും അധികൃതർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.