Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിൽ 64 ശതമാനം...

ബിഹാറിൽ 64 ശതമാനം മന്ത്രിമാർക്കുമെതിരെ ക്രിമിനൽ കേസ്​; 93 ശതമാനം പേരും കോടിപതികൾ

text_fields
bookmark_border
ബിഹാറിൽ 64 ശതമാനം മന്ത്രിമാർക്കുമെതിരെ ക്രിമിനൽ കേസ്​; 93 ശതമാനം പേരും കോടിപതികൾ
cancel

പട്​ന: 31 മന്ത്രിമാരുള്ള ബിഹാറിൽ നിതീഷ്​ കുമാർ മന്ത്രിസഭയിലെ ആകെയുള്ള 64 ശതമാനം പേരും ക്രിമിനൽ കേസ്​ പ്രതികളാണെന്ന്​ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) റിപ്പോർട്ട്. ബി.ജെ.പിയിലെ 14 മന്ത്രിമാരിൽ 11 പേരും ക്രിമിനൽകേസ്​ പ്രതികളാണ്​. എട്ടു​പേർക്കെതിരെ ഗുരുതരമായ കേസുകളാണ്​ നിലവിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

മന്ത്രിമാരിൽ 93 ശതമാനവും കോടീശ്വരന്മാരാണ്. ബി.ജെ.പിയുടെ 14 പേരും ഇതിൽ ഉൾപ്പെടും. ജനതാദൾ-യുനൈറ്റഡിന്‍റെ (ജെഡി-യു) 11 മന്ത്രിമാരിൽ ഒമ്പത് പേർ കോടീശ്വരന്മാരും നാലുപേർ ക്രിമിനൽ കേസ്​ പ്രതികളുമാണ്​.

11 മന്ത്രിമാർ 50 വയസ്സിന് താഴെയുള്ളവരാണ്. ബിരുദമോ അതിൽ കൂടുതലോ വിദ്യാഭ്യാസ യോഗ്യതയുള്ള 16 പേരുണ്ട്​. 28 മന്ത്രിമാരുടെ വിശദാംശങ്ങൾ മാത്രമാണ്​ തെരഞ്ഞെടുപ്പ്​​ കമ്മീഷൻ പുറത്തുവിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nitish kumarBiharjduBJP
News Summary - Criminal cases pending against 64% Bihar Ministers
Next Story