ക്രിമിനലിനെ കൊന്നു, അയാളെ സഹായിച്ചവരെ അറസ്റ്റ് ചെയ്യാത്തതെന്ത്? -പ്രിയങ്ക
text_fieldsന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാതലവൻ വികാസ് ദുബെയെ ഏറ്റുമുട്ടലിനിടെ വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ‘ക്രിമിനൽ കൊല്ലപ്പെട്ടിരിക്കുന്നു, എന്നാൽ, അയാളെ സഹായിച്ചവരുടെ കാര്യത്തിൽ എന്തു നടപടിയാണെടുത്തത്? -പ്രിയങ്ക ട്വീറ്റ് ചെയ്തു. ജൂലൈ മൂന്നിന് കാൺപൂരിനടുത്ത ബിക്രു വില്ലേജിൽ ദുബെയുടെ സംഘം കൊല ചെയ്തത് ഒരു ഡി.സി.പി അടക്കം എട്ടു പൊലീസുകാരെയാണ്. അമ്പതിൽപരം ക്രിമിനൽ കേസുകളിൽ പ്രതിയായ ദുബെയെ പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഭരണകക്ഷിയിലെ ഉന്നതരുമാണ് സംരക്ഷിച്ചുനിർത്തിയതെന്ന ആേരാപണം ശക്തമാണ്.
പൊലീസുകാരെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവിൽ പോയ ദുബെയെ കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഉജ്ജയിനിലെ ക്ഷേത്രപരിസരത്തുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദുബെയുമായി സഞ്ചരിച്ച പൊലീസ് വാഹനം അപകടത്തിൽപ്പെട്ടതിനിടെ ഇയാൾ രക്ഷപ്പെടാൻ ശ്രമം നടത്തിയെന്നും തുടർന്ന് പൊലീസ് അദ്ദേഹത്തെ വെടിവെച്ചുവെന്നുമാണ് റിപ്പോർട്ട്.
‘കാൺപൂർ കൂട്ടക്കൊലയിൽ ജാഗ്രതയോടെ പ്രവർത്തിക്കുന്നതിൽ ഉത്തർ പ്രദേശ് പൊലീസ് സമ്പൂർണമായി പരാജയപ്പെട്ടിരിക്കുന്നു. മുന്നറിയിപ്പുകളുണ്ടായിട്ടും ഗുണ്ടാത്തലവൻ ഉജ്ജയിനിലെത്തിയത് സുരക്ഷാ വീഴ്ചയുടെയും ഗൂഢാലോചനയുെടയും ഫലമായാണ്.’ -പ്രിയങ്ക കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത് ഇങ്ങനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.