കൃഷ്ണയ്യർക്കെതിരെ വിമർശനം വസ്തുതകൾ പരിഗണിക്കാതെ -ജസ്റ്റിസ് നാഗരത്ന
text_fieldsന്യൂഡൽഹി: ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധിയിൽ ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം ന്യായരഹിതവും നീതീകരിക്കാനാവാത്തതുമാണെന്ന് ജസ്റ്റിസ് നാഗരത്ന. പൂർവികരുടെ വിധികളെ ആ കാലഘട്ടത്തിന്റെ സ്വഭാവം പരിഗണിക്കാതെ നിരീക്ഷിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ജസ്റ്റിസ് നാഗരത്ന വിയോജനക്കുറിപ്പിൽ പറഞ്ഞു.
അതത് കാലഘട്ടങ്ങളിൽ രാജ്യം പിന്തുടരുന്ന സാമൂഹിക-സാമ്പത്തിക നയങ്ങളും ഭരണഘടന വിശദീകരിക്കുന്ന രീതിയുമെല്ലാം വിധിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 1991ലെ സാമ്പത്തിക പരിഷ്കാരങ്ങളിൽ ഊന്നി മുൻകാല ന്യായാധിപന്മാരെ ഭരണഘടനയെ ദ്രോഹിച്ചവർ എന്ന് വിശേഷിപ്പിച്ചു കൂടാ എന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.