ഡൽഹിയിലെ വായു മലിനീകരണം തടയാത്തതിന് വിമർശനം
text_fieldsന്യൂഡൽഹി: അയൽ സംസ്ഥാനങ്ങളിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതുമൂലം ഡൽഹിയിലുണ്ടാകുന്ന വായു മലിനീകരണം തടയുന്നതിൽ പരാജയപ്പെട്ട എയർ ക്വാളിറ്റി മാനേജ്മെന്റ് കമീഷന് സുപ്രീംകോടതി വിമർശനം. കമീഷൻ കൂടുതൽ ക്രിയാത്മകമായ ഇടപെടൽ നടത്തണമെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
വായു മലിനീകരണം തടയാൻ കമീഷനുള്ള അധികാരം ഉപയോഗിക്കണമെന്ന് ഓർമിപ്പിച്ച കോടതി, ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് നൽകിയ ഏതെങ്കിലും നിർദേശം കാണിക്കാനാകുമോയെന്നും ചോദിച്ചു. കമീഷൻ ചില നടപടികളെടുത്തിട്ടുണ്ടെങ്കിലും കൂടുതൽ സജീവമായ ഇടപെടലാണ് വേണ്ടത്. നടപടികളും നിർദേശങ്ങളും വായു മലിനീകരണം കുറക്കാനിടയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.